കരുതലായ് കാന്‍സര്‍ രോഗികളോടൊപ്പം ക്രിസ്മസ്

കരുതലായ്  കാന്‍സര്‍ രോഗികളോടൊപ്പം  ക്രിസ്മസ്

അമല നഗര്‍: ക്രിസ്മസിന്റെ സന്ദേശം രോഗികള്‍ക്ക് പകര്‍ന്നു കൊടുക്കുന്നതിന്റെ ഭാഗമായി അമല മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 150 ഓളം ഫാര്‍മസി സ്റ്റാഫ് അംഗങ്ങള്‍ ചിറ്റിലപ്പിള്ളി ശാന്തി നികേതല്‍ കോണ്‍വെന്റിനോടു് അനുബന്ധിച്ചുള്ള നിരാലംബരായ കാന്‍സര്‍ രോഗികളോടുകൂടെ ഈ വര്‍ഷത്തെ ക്രിസ്മസ് സന്തോഷം പങ്കുവച്ചു. അമല ആശുപത്രി അസോസിയറ്റ് ഡയറക്ടര്‍ ഫാ. ജെയ്‌സണ്‍ മുണ്ടന്‍മാണി സന്ദേശം നല്‍കി. സിസ്‌റര്‍ മില്‍ഡ സ്റ്റാഫ് അംഗങ്ങളില്‍ നിന്നും പിരിച്ചു കിട്ടിയ പണം രോഗികള്‍ക്ക് ചികിത്സ സഹായമായി നല്‍കി. ശാന്തി നികേതല്‍ കോണ്‍വെന്റ് സുപ്പീരിയര്‍ പണം ഏറ്റുവാങ്ങി. ഡോ. ലിജോ, ഡോ. മരിയ എന്നിവര്‍ പ്രസംഗിച്ചു. കരോള്‍ ഗാനവും തിരുപിറവിയെ ഓര്‍മ്മപെട്ടുത്തുന്ന വേഷവിധാനങ്ങളും മധുര പലഹാരങ്ങളും ക്രിസ്മസ് സമ്മാനങ്ങളും രോഗികള്‍ക്ക് കൂടുതല്‍ ഉണര്‍വേകി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org