കേരളപ്പിറവി ആഘോഷിച്ചു

കേരളപ്പിറവി ആഘോഷിച്ചു

ആലുവ: ചൂണ്ടി ഭാരതമാതാ കോളജ് ഓഫ് കൊമേഴ്‌സ് ആന്റ് ആര്‍ട്‌സില്‍ കേരളപ്പിറവി വിവിധ പരിപാടികളോടെ ആഘോഷിച്ചു. കോളജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. ജേക്കബ് പുതുശ്ശേരി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. സിബി മാത്യു അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ മിസ് ഷബന കെ കെ, സ്റ്റുഡന്റ് കോ-ഓര്‍ഡിനേറ്റര്‍ അലക്‌സ് മാത്യു എന്നിവര്‍ സംസാരിച്ചു. കേരള നൃത്തരൂപങ്ങള്‍, പ്രാചീന ഗൃഹോപകരണങ്ങളുടെ പ്രദര്‍ശനം, ഫുഡ് ഫെസ്റ്റ് എന്നിവ പരിപാടിക്ക് പകിട്ടേകി. മ്യൂസിക്, ഡാന്‍സ് ക്ലബുകളുടെ ഉദ്ഘാടനവും തദവസരത്തില്‍ നടന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org