
തൃശൂര്‍: അതിരൂപത സെ. ജോസഫ്‌സ് മെന്റല്‍ ഹെല്‍ത്ത് കെയര്‍ ഹോം പേള്‍ ജൂബിലി (30-ാം വര്‍ഷം) ഉദ്ഘാടനവും ഇന്ത്യന്‍ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലിയും വിവിധ പരിപാടികളോടെ ആഘോഷിച്ചു.
വൈകീട്ട് 5.30 ന് പുല്ലഴി മെന്റല്‍ഹോം അങ്കണത്തില്‍ (മാര്‍ കുണ്ടുകുളം നഗര്‍) ചേര്‍ന്ന സമ്മേളനം ടി.എന്‍. പ്രതാപന്‍ എം.പി. ഉദ്ഘാടനം ചെയ്തു.
''ദൈവം നല്‍കിയ മനുഷ്യജീവനുകളിലെ വിവിധ ഭിന്നശേഷിക്കാരായ വ്യക്തികളെ കുടുംബവും സമൂഹവും ഒറ്റപ്പെടുത്തുന്ന ഈ കാലഘട്ടത്തില്‍ അവരെ സ്വകുടുംബത്തിലെ അംഗങ്ങളെപോലെ കാത്ത് പരിപാലിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ സമൂഹത്തിന് നല്കുന്ന സേവനം അമൂല്യങ്ങളാണെന്നും സ്വാതന്ത്ര്യജൂബിലിയോടനുബന്ധിച്ച് അത്തരം 75 പേരെ ആദരിക്കാന്‍ തെരഞ്ഞെടുത്തത് ഉചിതമായെന്നും അഭിപ്രായപ്പെട്ടു. ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന 20 ഇന ജൂബിലി കര്‍മ്മപരിപാടികള്‍ക്ക് എം.പി.യെന്ന നിലയിലും വ്യക്തിയെന്ന നിലയിലും എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു.''
അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോസ് കോനിക്കര അദ്ധ്യക്ഷത വഹിച്ചു.
''അതിരൂപതയില്‍ വിവിധ രോഗികള്‍ക്കായി ആരംഭിച്ച സേവനകേന്ദ്രങ്ങളില്‍ കുടുംബങ്ങളില്‍നിന്നും സമൂഹത്തില്‍നിന്നും ഏറ്റവും കൂടുതല്‍ പിന്തുണയും പ്രോത്സാഹനവും ലഭിച്ച പ്രധാന ആതുരകേന്ദ്രങ്ങളിലൊന്നണ് മെന്റല്‍ഹോമെന്ന് അഭിപ്രായപ്പെട്ടു.''
തുടര്‍ന്ന് സ്വാതന്ത്ര്യജൂബിലി പ്രമാണിച്ച് സേവനകേന്ദ്രങ്ങളിലെ 75 അന്തേവാസിളെ ഉപഹാരങ്ങള്‍ നല്കിയും സ്ഥാപനത്തിന്റെ ജൂബിലി പ്രമാണിച്ച് സ്ഥാപകസുപ്പീരിയര്‍ സിസ്റ്റര്‍ ത്രേസ്യാമ്മ ചൊവ്വല്ലൂര്‍ ഡയറക്ടര്‍ ഫാ. രാജു അക്കര എന്നിവരെ പൊന്നാട ചാര്‍ത്തിയും ടി.എന്‍. പ്രതാപന്‍ ആദരിച്ചു. ജൂബിലി പോസ്റ്റര്‍ സ്റ്റാമ്പ് പ്രകാശനം കെ. രാമനാഥന്‍ നിര്‍വ്വഹിച്ചു. ജൂബിലി ആന്‍ന്തം, ലോഗോ, സപ്ലിമെന്റ് എന്നിവ ഫാ. ലൂയീസ് എടക്കളത്തൂര്‍, സിസ്റ്റര്‍ സില്‍വി, ഒ. രാധിക എന്നിവര്‍ ജെയ്ക്കബ് ചെങ്ങലായ്, ഫാ. പോള്‍സണ്‍ തട്ടില്‍, ഫാ . റാഫേല്‍ പുല്ലോക്കാരന്‍ എന്നിവര്‍ക്ക് നല്കിയും നിര്‍വ്വഹിച്ചു. ഫണ്ട് സ്വീകരണം, വിദ്യാഭ്യാസം സ്‌കോളര്‍ഷിപ്പ് വിതരണം എന്നിവ ഡയറക്ടര്‍ ഫാ. രാജു അക്കര നിര്‍വ്വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ബേബി മൂക്കന്‍, കണ്‍വീനര്‍ ജോജോ പന്തല്ലൂക്കാരന്‍, സിസ്റ്റര്‍ സുഷ കാലായില്‍ ട്രഷറര്‍ പോള്‍സണ്‍ ആലപ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു. പങ്കെടുത്ത വിശിഷ്ടാതിഥികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗാന്ധിജിയുടെ ''ആത്മകഥാഗ്രന്ഥം'' എം.എ. ഷാജു സമ്മാനിച്ചു.
തുടര്‍ന്ന് ചിയ്യാരം സേവനാലയം, പുല്ലഴി, കോടന്നൂര്‍, സെന്റ് ആന്‍സ് ഇടവകകള്‍ അവതരിപ്പിച്ച വിവിധ നൃത്തങ്ങളും ചെമ്പൂക്കാവ് സി.എല്‍.സി. അവതരിപ്പിച്ച ''ഓലച്ചൂട്ട്'' എന്ന ലഘുനാടകവും ഉണ്ടായിരുന്നു. പരിപാടികള്‍ക്ക് ഫാ. ജോര്‍ജ്ജ് നിരപ്പുകാലായില്‍ സിസ്റ്റര്‍ ബീന, ബെന്നി മേച്ചേരി, ജോയ് പുളിക്കന്‍, ജോണ്‍സണ്‍ കാഞ്ഞിരത്തിങ്കല്‍, കെ.എഫ്. പൊറുത്തൂര്‍, ലില്ലി ഫ്രാന്‍സീസ്, എം. ഷിഹാബ്,ജോയ് കോലഞ്ചേരി, പി.ഐ. വിത്സന്‍, ഫ്രാന്‍സീസ് തോപ്പില്‍, ജോയ് പോള്‍, പി.എം. സേവിയര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.