സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കത്തോലിക്ക കോൺഗ്രസ്

സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കത്തോലിക്ക കോൺഗ്രസ്

പരിയാപുരത്ത് കത്തോലിക്ക കോൺഗ്രസിൻ്റെ നേതൃത്വത്തിൽ നടത്തിയ ഉപജീവനസമരം പരിയാപുരം ഫാത്തിമ മാതാ ഫൊറോന പള്ളി വികാരി ഫാ.സെബാസ്റ്റ്യൻ പുരയിടത്തിൽ ഉദ്ഘാടനം ചെയ്യുന്നു.

അങ്ങാടിപ്പുറം: മലയോര മേഖലയെ ആപൽക്കരമായി ബാധിക്കുന്ന കസ്തൂരിരംഗൻ അന്തിമ വിജ്ഞാപനത്തിൽ സംസ്ഥാന സർക്കാർ നടത്തിയ ജനദ്രോഹ ശിപാർശകൾ തിരുത്താൻ ആവശ്യപ്പെട്ട് പരിയാപുരത്ത് കത്തോലിക്ക കോൺഗ്രസ് ഉപജീവനസമരം സംഘടിപ്പിച്ചു.
പരിയാപുരം ഫാത്തിമ മാതാ ഫൊറോന പള്ളിയിലെ എ.കെ.സി.സി.യുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധസംഗമം വികാരി ഫാ.സെബാസ്റ്റ്യൻ പുരയിടത്തിൽ ഉദ്ഘാടനം ചെയ്തു. കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഇഎസ്ഐ കരട് വിജ്ഞാപനത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ കേന്ദ്രത്തിനു സമർപ്പിച്ച റിപ്പോർട്ടിൽ അപാകതയുണ്ടെന്നും അതു പരിഹരിക്കാൻ സത്വരനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എകെസിസി മേഖലാ പ്രസിഡൻ്റ് ജോളി പുത്തൻപുരയ്ക്കൽ, സെക്രട്ടറി വർഗീസ് പുതുശ്ശേരി, രൂപതാ യൂത്ത് കൗൺസിൽ കോ-ഓർഡിനേറ്റർ ഷാൻ്റോ തകിടിയേൽ, എകെസിസി ട്രഷറർ ഷാജു നെല്ലിശ്ശേരി,വൈസ് പ്രസിഡൻ്റ് ജോയ്സി വാലോലിക്കൽ എന്നിവർ പ്രസംഗിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org