സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കത്തോലിക്ക കോൺഗ്രസ്

സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കത്തോലിക്ക കോൺഗ്രസ്
Published on

അങ്ങാടിപ്പുറം: 80:20 ന്യൂനപക്ഷ ആനുകൂല്യ അനുപാതത്തിലുള്ള ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയ സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കത്തോലിക്ക കോൺഗ്രസ്  വഞ്ചനാദിനം ആചരിച്ചു.

പരിയാപുരം ഫാത്തിമ മാതാ ഫൊറോന പള്ളിയിലെ എ.കെ.സി.സി.യുടെ നേതൃത്വത്തിൽ നടന്ന  പ്രതിഷേധ സംഗമം വികാരി ഫാ.സെബാസ്റ്റ്യൻ പുരയിടത്തിൽ ഉദ്ഘാടനം ചെയ്തു.അർഹമായ നീതി എല്ലാ ജനവിഭാഗങ്ങൾക്കും ഉറപ്പുവരുത്തേണ്ട സർക്കാർ ക്രൈസ്തവ സമുദായത്തോടു കാണിക്കുന്നത് അനീതിയാണെന്ന് അദ്ദേഹം പറഞ്ഞു. പാരിഷ് സെക്രട്ടറി മനോജ് വീട്ടുവേലിക്കുന്നേൽ, എകെസിസി മേഖലാ പ്രസിഡൻറ് ജോളി പുത്തൻപുരയ്ക്കൽ,സെക്രട്ടറി വർഗീസ് പുതുശ്ശേരി, രൂപതാ യൂത്ത് കൗൺസിൽ കോ-ഓർഡിനേറ്റർ ഷാൻ്റോ തകിടിയേൽ എന്നിവർ പ്രസംഗിച്ചു. അസി.വികാരി ഫാ.തോമസ് മാവുങ്കൽ, എകെസിസി ട്രഷറർ ഷാജു നെല്ലിശ്ശേരി,വൈസ് പ്രസിഡൻ്റ് ജോയ്സി വാലോലിക്കൽ, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ പി. മാത്തുക്കുട്ടി, മതാധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി.


നടപടിയിൽ പ്രതിഷേധിച്ച് ഇടവകാംഗങ്ങൾ മുഖ്യമന്ത്രിക്ക് കത്തുകൾ അയച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org