പരിസ്ഥിതി ദിനാചരണവും അണു നശീകരണവും നടത്തി

പരിസ്ഥിതി ദിനാചരണവും അണു നശീകരണവും നടത്തി
സെൻ്റ് ആൻ്റണീസ് പള്ളി, പുത്തൻപീടിക കുടുംബ കൂട്ടായ്മ കേന്ദ്രസമിതിയുടെ നേതൃത്വത്തിൽ പള്ളിയങ്കണത്തിൽ വൃക്ഷതൈ നട്ട് പരിസ്ഥിതി ദിനാചരണം ആചരിച്ചു. ഇടവക വികാരി ഫാ. റാഫേൽ താണ്ണിശ്ശേരി വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. ഇടവകയിലെ എല്ലാ യൂണിറ്റിലേക്കും വൃക്ഷതൈ നടുന്നതിനായി വിതരണം ചെയ്തു.  കുടുംബ കൂട്ടായ്മ കേന്ദ്രസമിതി കൺവീനർ ആൻ്റോ തൊറയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അസി. വികാരി ഫാ. നിൻ്റോ കണ്ണംമ്പുഴ SDV , കൈക്കാരൻ മൈക്കിൾ പി.വി കുടുംബ കൂട്ടായ്മ ഭാരവാഹികളായ ലൂയീസ് താണിക്കൽ, മാഗി റാഫി, ജിൻ്റ ആൻ്റണി എന്നിവർ പ്രസംഗിച്ചു . കോവിഡ് 19 പ്രതിരോധത്തിൻ്റെ ഭാഗമായി  പള്ളിയും പരിസരവും അണു നശീകരണം നടത്തി. ഇടവക വികാരി റവ ഫാ.റാഫേൽ താണ്ണിശ്ശേരി ഫോഗിങ്ങ് മെഷീൻ സ്വിച്ച് ഓൺ ചെയ്ത് അണു നശീകരണ പ്രക്രിയ ഉദ്ഘാടനം  ചെയ്തു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org