കരുതലായ് കാന്‍സര്‍ ദിനാചരണം

കരുതലായ് കാന്‍സര്‍ ദിനാചരണം
Published on

അമല നഗര്‍: ലോക കാന്‍സര്‍ ദിനത്തോടനുബന്ധിച്ച് തൃശ്ശൂര്‍ വിമല കോളേജിലെ എന്‍.സി.സി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ബിരുദ വിദ്യാര്‍ത്ഥിനികള്‍ കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യമായി വിഗ്ഗ് നിര്‍മ്മിക്കുന്നതിന് 30 സെ.മീ. നീളത്തില്‍ മുടി ദാനം ചെയ്തു.

കാന്‍സര്‍ രോഗികള്‍ക്ക് അല്പമെങ്കിലും ആശ്വാസം നല്‍കാന്‍ തങ്ങളുടെ പ്രവൃത്തി കൊണ്ട് കഴിഞ്ഞതില്‍ സന്തോഷം അറിയിച്ചു കൊണ്ട് അമല മെഡിക്കല്‍ കോളേജിലെ അസോസിയറ്റ് ഡയറക്ടര്‍ ഫാ. ജെയ്‌സണ്‍ മുണ്ടന്‍മാണിക്ക് എന്‍.സി.സി. ജൂനിയര്‍ അണ്‍ഡര്‍ ഓഫീസര്‍ ആന്‍മാര്‍ട്ടിന്‍ മുടി കൈമാറി.

കോവിഡ് വ്യാപന മായതിനാല്‍ കേശദാന ക്യാമ്പുകള്‍ സംഘടിപ്പിക്കുവാന്‍ അസാദ്യമായിരുന്നിട്ടും മാനനണ്ഡങ്ങള്‍ പാലിച്ച് കാസര്‍ രോഗികളോടുള്ള കരുതല്‍ പ്രകടമാക്കിയ വിദ്ധ്യാര്‍ത്ഥി നികളെ ഫാ. ജെയ്‌സണ്‍ മുണ്ടന്‍മാണി അഭിനന്ദിച്ചു.

വിമല കോളേജിലെ പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ബീന ജോസിന്റെയും എന്‍.സി.സി. ഓഫീസര്‍ ലഫ്റ്റനന്റ് കെ.എന്‍. ലൗജിയുടെയും പ്രജോദനമാണ് അര്‍ത്ഥ പൂര്‍ണ്ണമായ ഒരു കാന്‍സര്‍ ദിനാചരണം നടത്താന്‍ കാരണമായതെന്ന് വിദ്ധ്യര്‍ത്ഥിനികള്‍ പറഞ്ഞു. മുടി ദാനം ചെയ്ത എല്ലാവര്‍ക്കും ഫാ. ജെയ്‌സണ്‍ മുണ്ടന്‍മാണി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org