കെയര്‍ ഹോംസ് വാര്‍ഷികാഘോഷം

കെയര്‍ ഹോംസ് വാര്‍ഷികാഘോഷം

പാലാ: സമൂഹത്തിലെ ഏറ്റവും നല്ല സുവിശേഷ പ്രഘോഷണവേദിയാണ് കെയര്‍ ഹോംസ്. ഈശോയിലുള്ള താല്പര്യം ജനിപ്പിക്കുവാന്‍ പോരുന്ന ഏറ്റവും നല്ല സുവിശേഷ പ്രഘോഷണവേദിയാണ് കാരുണ്യ സ്ഥാപനങ്ങളെന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കെയര്‍ ഹോംസ് പാലാ രൂപതയുടെ 5-ാമത് വാര്‍ഷിക സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെയര്‍ ഹോംസ് പ്രസിദ്ധീകരിക്കുന്ന പുതിയ കലണ്ടര്‍ പാലാ ഡിവൈഎസ്പി ഷാജിമോന്‍ ജോസഫ് പ്രകാശനം ചെയ്തു. കെയര്‍ ഹോംസിന്‍റെ പുതിയ ഡയറക്ടറി-തണല്‍ 2020 ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് സംസ്ഥാന ഡയറക്ടര്‍ ഫാ. റോയി മാത്യു വടക്കേല്‍ പ്രകാശനം ചെയ്തു. കെയര്‍ ഹോംസിന്‍റെ പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള പത്രവാര്‍ത്താ ബുള്ളറ്റിന്‍ പാലാ ജനമൈത്രി സിആര്‍ഒ ബിനോയി തോമസ് ഇടയ്ക്കാട്ടുകുടിയില്‍ പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു. മികച്ച ജീവകാരുണ്യ പ്രവര്‍ത്തകരായ സിസ്റ്റര്‍ റീനാ സിറിയക് കരിപ്പാക്കുടിയില്‍ സി. എം.സി, സിസ്റ്റര്‍ പയസ് വല്ലനാട്ട് എസ്.എം.എസ്, സന്തോഷ് ജോസഫ് മരിയസദനം, സന്മനസ് ജോര്‍ജ്, മേഴ്സി ജോസ് തര്യന്‍ ഇലഞ്ഞിക്കല്‍ എന്നിവര്‍ക്കുള്ള ഗുഡ്സമരിറ്റന്‍ അവാര്‍ഡ് അഭിവന്ദ്യ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിതരണം ചെയ്തു. മികച്ച കായികതാരമായ ജോസഫ് കണ്ടനാട്ട് ഇടനാട്, മികച്ച പൊതുപ്രവര്‍ത്തകനായ ജനമൈത്രി സിആര്‍ഒ ബിനോയി തോമസ്, കലാകാരനായ രതീഷ് വയല എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. മികച്ച ബാലഭവനുള്ള അവാര്‍ഡ് അരുവിത്തുറ ശാന്തിഭവന്‍, മികച്ച സ്പെഷല്‍ സ്കൂളിനുള്ള അവാര്‍ഡ് ശാലോം ഡിസിഎംആര്‍ പുലിയന്നൂര്‍, മികച്ച വൃദ്ധസദനത്തിനുള്ള അവാര്‍ഡ് പൂവരണി സെന്‍റ് റോക്കീസ് അസൈലം, മികച്ച മാനസികാരോഗ്യ പരിചരണ സ്ഥാപനത്തിനുള്ള അവാര്‍ഡ് അസ്സീസി സ്നേഹഭവന്‍ മൂലമറ്റം എന്നീ സ്ഥാപനങ്ങള്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടില്‍നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. ജീവകാരുണ്യ സ്ഥാപനങ്ങളിലെ ഏറ്റവും പ്രായംകൂടിയ ജോസഫ് ചാവേലില്‍, ത്രേസ്യാമ്മ ദേവസ്യാ മുണ്ടയ്ക്കല്‍ എന്നിവരെയും ചടങ്ങില്‍ പ്രത്യേകം ആദരിച്ചു. കെയര്‍ ഹോംസിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ട് സിസ്റ്റര്‍ എത്സീന പാലയ്ക്കാട്ടുകുന്നേല്‍ അവതരിപ്പിച്ചു. പാലാ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരി ഡൊമിനിക് പഠനത്തില്‍ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് വിതരണം ചെയ്തു. ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ മാഗി ജോസ് മേനാംപറമ്പില്‍, ജനമൈത്രി സിആര്‍ഒ ബിനോയി തോമസ് ഇടയ്ക്കാട്ടുകുടിയില്‍, ഫാ. സ്കറിയ വേകത്താനം, സിബി ചെരുവില്‍പുരയിടം തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org