അമലയില്‍ കാര്‍ഡിയാക് എം.ആര്‍.ഐ. ആരംഭിച്ചു

അമലയില്‍ കാര്‍ഡിയാക് എം.ആര്‍.ഐ. ആരംഭിച്ചു

ഫോട്ടോ അടിക്കുറിപ്പ് : അമല മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനം ആരംഭിച്ച കാര്‍ഡിയാക് എം.ആര്‍.ഐയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ നിര്‍വ്വഹിക്കുന്നു.

അമല മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനം ആരംഭിച്ച തൃശ്ശൂരിലെ ആദ്യത്തെ കാര്‍ഡിയാക് എം.ആര്‍.ഐ. തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. ഹൃദയമിടിപ്പില്ലാതെ ഇമേജ് എടുക്കാനും ഹൃദയത്തില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ കണ്ടെത്തുന്നതിനും ഈ ഉപകരണം സഹായിക്കും. ദേവമാതാ പ്രൊവിന്‍ഷ്യാള്‍ ഫാ. ഡോ. ഡേവിസ് പനയ്ക്കല്‍, അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് സിമി അജിത്കുമാര്‍, ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, ഫാ.ഫ്രാന്‍സിസ് കുരിശ്ശേരി, ഫാ. ജെയ്‌സ് മുണ്ടന്മാണി, ഡോ. ബെറ്റ്‌സി തോമസ്, ഡോ. രാജേഷ് ആന്റോ, ഡോ. ടി.ജി. ജയകുമാര്‍, ഡോ. റോബര്‍ട്ട് പി. അമ്പൂക്കന്‍, ഡോ. വരുണ്‍ നാരായണ്‍, കെ. ജയറാം എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org