
അമല മെഡിക്കല്‍ കോളേജില്‍ കാന്‍സര്‍ രജിസ്ട്രിയെക്കുറിച്ച് നടത്തിയ സെമിനാറില്‍ ഐ.സി.എം.ആര്‍. കാന്‍സര്‍ രജിസ്ട്രി
ഡയറക്ടര്‍ പ്രശാന്ത് മാത്തൂര്‍ മുഖ്യ പ്രഭാഷണം ഓലൈനില്‍ നടത്തി. ലോകാരോഗ്യസംഘടന പ്രതിനിധി ഡോ.ചെറിയാന്‍ വര്‍ഗ്ഗീസ്, ഡോ. മോനി എബ്രഹാം (കൊച്ചി), ഡോ. എന്‍.കെ. വാര്യര്‍ (കോഴിക്കോട്) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അമലയിലെ കാന്‍സര്‍ സ്ഥിതിവിവരകണക്കുകള്‍ അടങ്ങിയ കാന്‍സര്‍ രജിസ്ട്രിയുടെ പ്രകാശനം ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. ബ്രസ്റ്റ് കാന്‍സര്‍ പോലെതന്നെ കേരളത്തിലെ സ്ത്രീകളില്‍ തൈറോയിഡ് കാന്‍സറും വര്‍ദ്ധിച്ച തോതില്‍ കണ്ടത്തിയെന്ന് ഡോ. സുനു സിറിയക് അറിയിച്ചു. ഡോ. കെ.വി. രാമന്‍കുട്ടി, ഡോ. ബെറ്റ്‌സി തോമസ്, ഡോ. അനില്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു.