
ഞാറയ്ക്കല്‍: എറണാകുളം അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ സഹൃദയ, ഫാമിലി പ്ലാനിംഗ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ സ്ത്രീകള്‍ക്കായി സൗജന്യ കാന്‍സര്‍ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. ഞാറയ്ക്കല്‍ സെ.മേരീസ് പള്ളി ഹാളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ടി. ഫ്രാന്‍സീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കെ.എന്‍. ഉണ്ണികൃഷ്ണന്‍ എം.എല്‍.എ. ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സഹൃദയ ഡയറക്ടര്‍ ഫാ.ജോസ് കൊളുത്തു വെള്ളില്‍ ആമുഖ പ്രഭാഷണവും വികാരി ഫാ.ജോസഫ് കരുമത്തി അനുഗ്രഹ പ്രഭാഷണവും നടത്തി. കാന്‍സറിന്റെ ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും,ജീവിത ശൈലീ രോഗങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസിന് ഫാമിലി പ്ലാനിംഗ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ബ്രാഞ്ച് മാനേജര്‍ ഡോ. ശോഭ മാത്യു നേതൃത്വം നല്‍കി. സഹൃദയ ആരോഗ്യ വിഭാഗം കോ ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജയ്‌സി ജോണ്‍, റീജണല്‍ കോ ഓര്‍ഡിനേറ്റര്‍ സെലിന്‍ പി.വി. എന്നിവര്‍ സംസാരിച്ചു. പങ്കെടുത്തവര്‍ക്ക് സഹൃദയ തയ്യാറാക്കിയ ഹൈജീന്‍ കിറ്റുകളും വിതരണം ചെയ്തു.