
എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ലോക അര്‍ബുദ ദിനാചരണത്തോടനു ബന്ധിച്ച് കാരിത്താസ് ഇന്ത്യയുടെ ആശാകിരണം ക്യാന്‍സര്‍ കെയര്‍ പദ്ധതിയുടെ ഭാഗമായി ഇന്ന് ഇ.എസ്.എസ്.എസ് ഹാളില്‍ വച്ച് സംഘടിപ്പിച്ച പരിപാടിയില്‍ ഇ.എസ്.എസ്.എസ്. ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ അഴീക്കകത്ത് അധ്യക്ഷത വഹിച്ചു.
രോഗീ ചികിത്സ സഹായ നിധി, കേശ ദാന സമ്മത പത്രം കൈമാറല്‍എന്നീ രണ്ട് കര്‍മ്മ പദ്ധതികള്‍ കിന്‍ഫ്ര ചെയര്‍മാന്‍ ശ്രീ. സാബു ജോര്‍ജ്ജ് ഉല്‍ഘാടനം നിര്‍വഹിക്കുകയും ചികിത്സ ധനസഹായ വിതരണം നടത്തുകയും ചെയ്തു. അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജിബിന്‍ ജോര്‍ജ് മാതിരപ്പിള്ളി, അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ട്രീസ സില്‍ജി, സെന്റ്. പോള്‍സ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ശ്രീ. സ്റ്റാലിന്‍ പുന്നക്കല്‍, വിദ്യാനികേതന്‍ കോളേജ് പ്രിന്‍സിപ്പല്‍ ശ്രീ. എല്‍.ജി. ആന്റണി, കുമാരി. നികിത ജോസഫ്, ശ്രീ. വിപിന്‍ ജോ എന്നിവര്‍ പങ്കെടുത്തു.
കൂടാതെ എറണാകുളം ജനറല്‍ ആശുപത്രിയിലെ ക്യാന്‍സര്‍ വാര്‍ഡുകളില്‍ സമ്മാനം വിതരണം ചെയ്തു. കളമശ്ശേരി മെഡിക്കല്‍ കോളേജ് കൊച്ചിന്‍ കാന്‍സര്‍ റീസര്‍ച്ച് സെന്റര്‍ സര്‍ജിക്കല്‍ ആന്‍ഡ് മെഡിക്കല്‍ ഓങ്കോളജി
വിഭാഗം നയിക്കുന്ന ക്യാന്‍സര്‍ ബോധവത്കരണ വെബിനാര്‍ ഓണലൈനായി ഡോ. സിഷ ലിസ് എബ്രഹാം, ഡോ. സ്റ്റഫി ചാക്കോ എന്നിവരുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായി നടത്തി.