കുട്ടികൾക്കായുള്ള അവധി ക്ലാസ്

മെയ് 9 മുതൽ 13 വരെ ചാവറ കൾച്ചറൽ സെൻററിൽ
Published on

എറണാകുളം ജില്ലാ ശിശുക്ഷേമ സമിതിയും ചാവറ കൾച്ചറൽ സെൻററും ചേർന്ന് സംഘടിപ്പിക്കുന്ന കുട്ടികൾക്കായുള്ള അവധി ക്ലാസ് മെയ് 9 മുതൽ 13 വരെ ചാവറ കൾച്ചറൽ സെൻററിൽ നടക്കും. വിവിധ വിഷയങ്ങളായ അഭിനയപാടവം, സംഗീതം, പെയിൻറിംഗ്, ഒറിഗാമി, വ്യക്തിത്വ പരിശീലനം, യോഗ എന്നീ ക്ലാസുകൾ ഉണ്ടാകും. എട്ടു മുതൽ 16 വയസ്സ് വരെയുള്ളവർക്ക് പങ്കെടുക്കാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 കുട്ടികൾക്കാണ് പ്രവേശനം. രജിസ്ട്രേഷൻ ഫീസ് 300 രൂപ. ഭക്ഷണം, ക്ലാസിനാവശ്യമായ വസ്തുക്കൾ നൽകുന്നതാണ്. രജിസ്ട്രേഷനു വേണ്ടി താഴെപ്പറയുന്ന ഫോൺ നമ്പറിൽ വിളിക്കുക.

ഫോൺ :9400068680, 9744983944.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org