യുവക്ഷേത്ര കോളേജിൽ കേക്ക് മിക്സിങ്ങ് ആശിർവദിച്ചു.

യുവക്ഷേത്ര കോളേജിൽ കേക്ക് മിക്സിങ്ങ് ആശിർവദിച്ചു.
മുണ്ടൂര്‍: യുവക്ഷേത്ര കോളേജിലെ ഹോട്ടല്‍ മാനേജ്‌മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ കേക്ക് മിക്‌സിങ്ങിന്റെ ആശിര്‍വാദം ഡയറക്ടര്‍ റവ ഡോ. മാത്യു ജോര്‍ജ് വാഴയില്‍ നിര്‍വഹിച്ചു. ബര്‍സാര്‍ റവ. ഫാ. ഷാജു അങ്ങേവീട്ടില്‍ അദ്ധ്യക്ഷനായിരുന്നു. കേക്ക് മിക്‌സിങ്ങിനെ കുറിച്ചുള്ള വീഡിയോ പ്രദര്‍ശനവും വിശദീകരണവും ഷെഫ് ശ്രീ. അകിലേഷ് മേനോന്‍ നിര്‍വഹിച്ചു. അസി. ഡയറക്ടര്‍ റവ. ഫാ. ഷൈജു പരിയാത്ത് പരിപാടിയില്‍ സന്ദേശo അറിയിച്ചു. പ്രിന്‍സിപ്പാള്‍ അഡ്വ. ഡോ. ടോമി ആന്റണി, വൈസ് പ്രിന്‍സിപ്പാള്‍ റവ. ഡോ. ലാലു ഓലിക്കല്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. പരിപാടിയില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് വിഭാഗം മേധാവി ഷെഫ്. ശ്രീ എം.ആര്‍. വിനോദ് രാഘവന്‍ സ്വാഗതവും അസി. പ്രൊഫ. ദീപ്തി നന്ദിയും പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org