എഴുത്തുകാര്‍ സ്വയം തിരുത്തണം – സി രാധാകൃഷ്ണന്‍

കൊച്ചി: എഴുത്തുകാര്‍ സ്വയം തിരുത്തലിന് വിധേയരാകണമെന്ന് പ്രശസ്ത സാഹിത്യകാരന്‍ സി. രാധാകൃഷണന്‍. പാലാരിവട്ടം പിഒസി ആസ്ഥാനത്ത് സംഘടിപ്പിച്ച സാഹിത്യക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വയം തേടലാണ് എഴുത്ത്. എഴുത്ത് പൂര്‍ത്തിയാകുമ്പോള്‍ രചയിതാവ് അനുഭവിക്കുന്ന സന്തോഷവും ചാരിതാര്‍ത്ഥ്യവുമാണ് ആ കൃതിയുടെ മേന്മ. എഴുത്തുകാരന്‍ ഭാഷയുടെ മേല്‍ സമ്പൂര്‍ണ്ണ ആധിപത്യം സ്ഥാപിക്കുക മാത്രമാണ് വായനക്കാരനെ ആകര്‍ഷിക്കാനുള്ള ഏക മാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു.

ക്യാമ്പ് ഡയറക്ടര്‍ തിരക്കഥാ കൃത്ത് ജോണ്‍ പോള്‍ അധ്യക്ഷത വഹിച്ചു. ടി. എം. ഏബ്രഹാം, ഫ്രാന്‍സിസ് നൊറോണ, പിഒസി ഡയറക്ടര്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, മീഡിയ കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ഏബ്രഹാം ഇരിമ്പിനിയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ഇ.പി. ശ്രീകുമാര്‍, ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ, സന്തോഷ് ജോര്‍ജ് കുളങ്ങര, എം.പി സുരേന്ദ്രന്‍, തനൂജ ഭട്ടതിരി, സിപ്പി പള്ളിപ്പുറം, വി.എം. ഗിരിജ എന്നിവര്‍ ക്ലാസ് നയിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org