കൊച്ചി : പ്രാഥമിക വിദ്യാലയത്തിലെ അധ്യാപകരാണ് എന്നും ഓര്‍മ്മയില്‍ തെളിഞ്ഞുനില്‍ക്കുന്നതെന്നും അധ്യാപകരാണ്, കുട്ടികളുടെ സമഗ്രവളര്‍ച്ചയ്ക്ക് സ്വാധീനമാകുന്നതെന്നും ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് സി. എം. ഐ, അഭിപ്രായപ്പെട്ടു.
അധ്യാപകദിനത്തില്‍ ചാവറ കള്‍ച്ചറല്‍ സെന്റര്‍, ഭവന്‍സ് മുന്‍ഷി വിദ്യാശ്രമം അധ്യാപകരെ ആദരിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഫാ. അനില്‍ ഫിലിപ്പ് സി.എം.ഐ..
പ്രിന്‍സിപ്പാള്‍ ലത എസിനെ പൊന്നാട അണിയിച്ച് ആദരിച്ചു. വൈസ് പ്രിന്‍സിപ്പള്‍മാരായ രമ്യ ദാസ്, നിര്‍മ്മല വി.കെ., എന്നിവര്‍ക്ക് ഉപഹാരം നല്‍കി ഫാ. അനില്‍ ഫിലിപ്പ് ആദരിച്ചു.
തുടര്‍ന്ന് പ്രൈമറി വിഭാഗത്തിലെ 29 അധ്യാപകരെയും ആദരിച്ചു. മേരി സുനില്‍, ഗിരിജ പി. നായര്‍, ആഷ രാജ് കുമാര്‍, ജയശ്രീ എന്നിവര്‍ പ്രസംഗിച്ചു.