സമാധാനത്തിന്റെ ദീപവുമായി BSMM നിർമ്മലാ സ്കൂൾ വിദ്യാർത്ഥികൾ

സമാധാനത്തിന്റെ ദീപവുമായി BSMM നിർമ്മലാ സ്കൂൾ വിദ്യാർത്ഥികൾ
തണ്ണീർമുക്കം ബി.എസ്സ്.എം. എം. നിർമ്മലാ സ്കൂളിൽ നടന്ന് മെറിറ്റ് ദിന ചടങ്ങിൽ റഷ്യ - യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ സമാധാനത്തിന്റെ ദീപം ഫാ. സുരേഷ് മല്പാൻ കുട്ടികൾക്ക് തെളിച്ചു നല്കുന്നു. , മിമിക്രി ആർട്ടിസ്റ്റ് അനുപ് പാലാ, പ്രിൻസിപ്പിൻ ശ്രീജ സി.ആർ, സി.എയ്ഞ്ചൽ റോസ് എന്നിവർ  വേദിയിൽ

തണ്ണീർമുക്കം : റഷ്യ - യുക്രെയിൻ യുദ്ധം വേഗത്തിൽ അവസാനിക്കാനും , സമാധാനം ലോകം മുഴുവൻ വ്യാപിപ്പിക്കാനും രാഷ്ട്ര തലവൻ മാർക്ക് കഴിയട്ടെ എന്ന സന്ദേശവുമായി  ബിഷപ് സെബാസ്റ്റ്യൻ മങ്കുഴിക്കരി മെമ്മോറിയൽ നിർമ്മലാ സ്കൂൾ ( B.S.M.M.) വിദ്യാർത്ഥികൾ ദീപം തെളിച്ചു. ലോക സമാധാനത്തിന്റെ പ്രാർത്ഥന റവ. സ. എയ്ഞ്ചൽ റോസ് ചൊല്ലിക്കൊടുത്തു.

ബി.എസ്സ്.എം. എം. നിർമ്മലാ സ്കൂൾ മെറിറ്റ് ദിനത്തോടുനുബന്ധിച്ച് (25/3/2022 ) നടന്ന വർഷിക പരിപാടിയിൽ  യുക്രെയിൻ യുദ്ധഭൂമിയിൽ ആഘോഷങ്ങൾ ഒന്നിലും പങ്കെടുക്കാൻ കഴിയാതിരിക്കുന്ന സ്കൂൾ കുട്ടികളെ അനുസ്മരിച്ചു കൊണ്ടാണ് നിർമ്മല സ്കൂളിലെ കുട്ടികൾ തങ്ങളുടെ ആഘോഷപരിപാടികൾക്കിടയിൽ സ്കൂൾ മാനേജർ ഫാ.സുരേഷ് മല്പാൻ പകർന്ന് നല്കിയ ദീപം  തെളിച്ചു കൊണ്ട്  ലോക സമാധാന പ്രാർത്ഥന നടത്തിയത്

മെറിറ്റ് ദിന ചടങ്ങ് കോമഡി സൂപ്പർ നൈറ്റ് താരം അനുപ് പാല ഉത്ഘാടനം ചെയ്യതു. ഫാ.സുരേഷ് മല്പാൻ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ.പ്രസിഡന്റ് സുധി കുമാർ, സ്കൂൾ മാനേജിംഗ് ബോർഡ് സെക്രട്ടറി കുര്യൻ മാത്യു ഇട്ടേക്കാട്ട്, എന്നിവർ ആശംസകൾ നേർന്നു., പ്രിൻസിപ്പൾ ശ്രീജാ സി.ആർ. സ്വാഗതവും സ്റ്റാഫ് പ്രതിനിധി തോമസ് ബാബു നന്ദിയും പറഞ്ഞു. സ്കുൾ കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി.

Related Stories

No stories found.