ബാസ്‌കറ്റ്‌ബോള്‍ ഫ്രീ ത്രോ മത്സരത്തില്‍ പങ്കെടുത്ത് ക്യാറ്റിക്കിസം വിദ്യാര്‍ഥികള്‍

ബാസ്‌കറ്റ്‌ബോള്‍ ഫ്രീ ത്രോ മത്സരത്തില്‍ പങ്കെടുത്ത് ക്യാറ്റിക്കിസം വിദ്യാര്‍ഥികള്‍

കാഞ്ഞൂര്‍ : സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ CLC സംഘടനയുടെ നേതൃത്വത്തില്‍ ക്യാറ്റിക്കിസം പഠിക്കുന്ന കുട്ടികള്‍ക്കായി ബാസ്‌കറ്റ്‌ബോള്‍ ഫ്രീ ത്രോ മത്സരം സംഘടിപ്പിച്ചു. ഹൈസ്‌ക്കൂള്‍ വിഭാഗം കുട്ടികളാണ് മത്സരത്തില്‍ പങ്കെടുത്തത്.

മത്സരബുദ്ധിയോടെ ആണ്‍ പെണ്‍ വ്യത്യാസം ഇല്ലാതെ 50 ഓളം കുട്ടികള്‍ പങ്കെടുത്തു. ആവേശത്തോടെ നടന്ന മത്സരം കുട്ടികള്‍ക്ക് നവ്യാനുഭവമായി.

CLC സംഘടനയിലേയ്ക്ക് കുട്ടികളെ ആകര്‍ഷിക്കുന്നതിനും, സംഘടനയെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നതിന്റെയും ഭാഗമായിട്ടാണ് മത്സരം സംഘടിപ്പിച്ചത്.

ക്ലാസുകള്‍ പതിവുപോലെ നടന്ന ശേഷം സെന്റ് സെബാസ്റ്റ്യന്‍ ഹൈ സ്‌കൂളിന്റെ ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ടിലാണ് മത്സരം അരങ്ങേറിയത്.

ഒന്നാം സമ്മാനം ജോണ്‍സ് ഡോമിനിക്കിന് ലഭിച്ചു. അദ്ധ്യാപകര്‍ക്കായി സൗഹൃദ മത്സരവും പിന്നീട് നടത്തി.

വികാരി റവ.ഫാ.ജോയ് കണ്ണമ്പുഴ, അസി. ഡയറക്ടര്‍ റവ.ഫാ. ഡോണ്‍ മുളവരിയ്ക്കല്‍, പ്രധാനാധ്യാപകന്‍ സിനു പുത്തന്‍പുരയ്ക്കല്‍, സെക്രട്ടറി റവ.സി.ഷാലി റോസ്, അദ്ധ്യാപകരായ ബ്ര.ജോയല്‍, ശ്രീ.ഫിജോ പൗലോസ്, CLC സംഘടനാ പ്രസിഡന്റ് സെബിന്‍ ജോയ്, സെക്രട്ടറി ജൂഡ്‌സണ്‍ സജി എന്നിവര്‍ നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org