പി ഭാസ്‌കരന്‍ ജന്മശതാബ്ദിയും ജി കെ കുറുപ്പ് ചരമവാര്‍ഷികവും

തൃശൂര്‍: സഹൃദയവേദിയുടെ ആഭിമുഖ്യത്തില്‍ ചലച്ചിത്ര ഗാനരചയിതാവും പ്രശസ്ത കവിയുമായിരുന്ന പി. ഭാസ്‌കരന്റെ ജന്മശതാബ്ദിയും പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകനും ഭാഷാ പണ്ഡിതനുമായിരുന്ന ജി.കെ. കുറുപ്പിന്റെ 38-ാം ചരമവാര്‍ഷികവും 22 ന് വ്യാഴാഴ്ച വൈകീട്ട് 5 മണിക്ക് തൃശൂര്‍ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍വെച്ച് നടത്തുന്നതാണ്.

യോഗം ഡോ. പി.വി. കൃഷ്ണന്‍നായര്‍ ഉദ്ഘാടനം ചെയ്യുന്നതും പ്രസിഡണ്ട് ഡോ. ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍ അദ്ധ്യക്ഷത വഹിക്കുന്നതുമാണ്. എം.ഡി. രാജേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തും.

തുടര്‍ന്ന് പി. ഭാസ്‌കരനപ്പെറ്റി പ്രൊഫ. ഐ. ഷണ്‍മുഖദാസ്, വി.ആര്‍. ഹരിപ്രസാദ്, ചെറിയാന്‍ ജോസഫ്, പ്രൊഫ. വി.എ. വര്‍ഗ്ഗീസ്, എന്നിവരും ജി.കെ. കുറുപ്പിനെപ്പറ്റി ഡോ. ജോര്‍ജ്ജ് മേനാച്ചേരി, ഐ.പി. പോള്‍, പ്രൊഫ. വി.പി. ജോണ്‍സ്, ഡോ. ജി.കെ. ലീല, ബേബി മൂക്കന്‍, പുഷ്പഗിരി രവി തുടങ്ങിയവരും പ്രസംഗിക്കുന്നതാണ്.

യോഗത്തില്‍വെച്ച് പി.സി. വര്‍ഗ്ഗീസിന്റെ 'രാജനീതി' എന്ന കവിതാഗ്രന്ഥം എം.ഡി. രാജേന്ദ്രന്‍ പ്രകാശനം ചെയ്യുന്നതാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org