1000 സ്ത്രീകൾക്കുള്ള സ്തനാർബുദ സാധ്യതാ പരിശോധനാ പദ്ധതിക്കു തുടക്കമായി

വി ഗാർഡിൻ്റെ സഹകരണത്തോടെ സഹൃദയ നടപ്പാക്കുന്ന 1000 വനിതകൾക്കുള്ള സ്തനാർബുദ സാധ്യത പരിശോധനാ പദ്ധതിയുടെ ഉദ്ഘാടനം  ഹൈബി ഈഡൻ എം.പി   നിർവഹിക്കുന്നു. ലിസി ജോർജ്, കെ.ഓ.മാത്യുസ്,   പ്രദീപൻ, കൃപ,ഫാ. ജോസ് കൊളുത്തുവെള്ളിൽ, ഡോ.ശബ്‌ന അബ്ബാസ്,  രമ്യ ആൻ ജോസ്  തുടങ്ങിയവർ സമീപം.

പനങ്ങാട് : എറണാകുളം - അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ നടപ്പാക്കി വരുന്ന ആശാകിരണം കാൻസർ സുരക്ഷാ പദ്ധതിയുടെ ആഭിമുഖ്യത്തിൽ, വി ഗാർഡിൻ്റെ സഹകരണത്തോടെ,   ആയിരം വനിതകൾക്ക്  സൗജന്യ സ്തനാർബുദ സാധ്യതാ നിർണയ പരിശോധന സംഘടിപ്പിക്കുന്നു. ആശാദീപം എന്ന പേരിൽ കൊച്ചി ഡി ലാബ് സുമായി സഹകരിച്ച് നടപ്പാക്കുന്ന  പരിശോധന ക്യാമ്പിൻ്റെ അതിരൂപതാ തല ഉദ്ഘാടനം പനങ്ങാട് ഭാരതറാണി  പാരീഷ് ഹാളിൽ വികാരി ഫാ. ജയിംസ് തൊട്ടിയിലിന്റെ അധ്യക്ഷതയിൽ  സംഘടിപ്പിച്ച സമ്മേളനത്തിൽ ഹൈബി ഈഡൻ എം.പി. നിർവഹിച്ചു.വി ഗാർഡ് മാനവശേഷി വികസന വിഭാഗം മേധാവി രമ്യ ആൻ ജോസ് മുഖ്യാതിഥിയായിരുന്നു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, കുമ്പളം ഗ്രാമ പഞ്ചായത്തംഗം പ്രദീപൻ, വി ഗാർഡ് സി.എസ് .ആർ. ചീഫ് ഓഫീസർ കെ. സനീഷ്, ഏഞ്ചൽ ടി റോസ്,  സഹൃദയ അസി. ഡയറക്ടർ ഫാ. സിബിൻ മനയംപിള്ളി, പ്രോഗ്രാം ഓഫീസർ കെ.ഓ.മാത്യുസ് എന്നിവർ  സംസാരിച്ചു.  ലിസി കാൻസർ സെൻററിലെ റേഡിയേഷൻ കൺസൽട്ടൻറ് ഡോ.ശബ്‌ന അബ്ബാസ്,  ഡി.ലാബ് സ് കോ ഓർഡിനേറ്റർ കൃപ എന്നിവർ ബോധവത്കരണ ക്‌ളാസുകൾ നയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org