
എറണാകുളം അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയ നടപ്പാക്കിവരുന്ന ആശാകിരണം ക്യാന്‍സര്‍ കെയര്‍ പദ്ധതിയുടെ ഭാഗമായി ഡി ലാബ്‌സ് കൊച്ചിയുടെ സഹകരണത്തോടെ വനിതകള്‍ക്കായി സ്തനാര്‍ബുദ നിര്‍ണ്ണയ പരിശോധന സംഘടിപ്പിച്ചു. സഹൃദയ ആഡിറ്റോറിയത്തില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സിബിന്‍ മനയംപിള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വേദനാരഹിതവും വേഗമേറിയതുമായ ഐ ബ്രെസ്റ്റ് എക്‌സാം ടെസ്റ്റ് എന്ന പരിശോധനയ്ക്ക് കൃപ എ .ജെ, അഞ്ജലി അനില്‍കുമാര്‍, സ്‌നേഹ ബാബു എന്നിവര്‍ നേതൃത്വം നല്‍കി. ജനറല്‍ മാനേജര്‍ പാപ്പച്ചന്‍ തെക്കേക്കര, ആശാകിരണം കോര്‍ഡിനേറ്റര്‍ ബേസില്‍ പോള്‍, ഷെല്‍ഫി ജോസഫ് എന്നിവര്‍ സംസാരിച്ചു.50 പേര്‍ ക്യാമ്പില്‍ പരിശോധനയ്ക്കു വിധേയരായി.