Kerala
ബ്രദര്‍ ളൂയീസ് മഞ്ഞളി സ്മാരക അവാര്‍ഡുകള്‍ക്ക് ശുപാര്‍ശകള്‍ ക്ഷണിച്ചു
തൃശൂര്‍: ബ്ര.ളൂയീസ് മഞ്ഞളി സ്മാരകസമിതിയുടെ ആഭിമുഖ്യത്തില്‍ ഇക്കൊല്ലം മികച്ച ദീര്‍ഘകാല സായാഹ്നപത്രപ്രവര്‍ത്തകന്‍, സന്യാസിനി-സന്യാസികളിലെ മികച്ച എഴുത്തുകാര്‍/ആനുകാലികങ്ങളുടെ എഡിറ്റര്‍മാര്‍ എന്നിവര്‍ക്ക് ബ്ര. ളൂയീസ് മഞ്ഞളിസ്മാരക അവാര്‍ഡുകള്‍ നല്കുന്നതാണ്. 5,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ബ്ര. മഞ്ഞളിയുടെ 11-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നവം. 26 ന് വെണ്ടോര്‍ പള്ളിയില്‍ വെച്ച് നടത്തുന്ന സമ്മേളനത്തില്‍ വെച്ച് അവാര്‍ഡുകള്‍ നല്കുന്നതാണ്.
ശുപാര്‍ശകള്‍ ''ബേബി മൂക്കന്‍, ചെയര്‍മാന്‍, ബ്ര. മഞ്ഞളി സ്മാരക സമിതി, ഒല്ലൂര്‍ - 680 306'' എന്ന വിലാസത്തില്‍ നവം.21 ന് മുമ്പ് അയക്കേണ്ടതാണ്. mookkenbaby@gmail.com Ph: 7559950932