
ചാവറ കള്‍ച്ചറല്‍ സെന്ററില്‍ വെച്ചു ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ 318 സി യുടെയും വേള്‍ഡ് മലയാളീ കൗണ്‍സില്‍ തിരുകൊച്ചി പ്രൊവിന്‍സിന്റെയും കൊച്ചി ചാവറ കള്‍ച്ചറല്‍ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍, ബാല്യകാലകാന്‍സര്‍ ബാധിതരായ 25 ഓളം കുട്ടികളോടും അവരുടെ കുടുംബങ്ങളോടും കൂടെ നടന്ന ഓണാഘോഷം ലയണ്‍സ് ഡിസ്ട്രിക്ട് 318സി ഗവര്‍ണ്ണര്‍ ലയണ്‍ കെ. ബി ഷൈന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മറ്റുള്ളവരെ ചേര്‍ത്തുപിടിക്കുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ നാം ഓണം ആഘോഷിക്കപ്പെടുന്നതെന്നു ലയണ്‍സ് ഡിസ്ട്രിക്ട് 318 സി ഗവര്‍ണ്ണര്‍ ലയണ്‍ കെ. ബി ഷൈന്‍കുമാര്‍ അഭിപ്രായപ്പെട്ടു.
വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ ശ്രീ. കണ്ണാട്ട് സുരേന്ദ്രന്‍ മുഖ്യാതിഥി ആയിരുന്ന ചടങ്ങില്‍, വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഇന്ത്യ റീജിയന്‍ പ്രസിഡന്റ് ശ്രീ. പദ്മകുമാര്‍, സി എം ഐ സഭ ജെനറല്‍ കൗണ്‍സിലര്‍ റവ. ഫാ. ബിജു വടക്കേല്‍ സി എം ഐ, ചാവറ കല്‍ച്ചറല്‍ സെന്റര്‍ ഡയറക്റ്റര്‍ റവ. ഫാ. അനില്‍ ഫിലിപ്പ് സി എം ഐ, വി.എസ് ജയേഷ്,
വര്‍ഗീസ് ജോസഫ്, ലയണ്‍ ജോര്‍ജ് സാജു , അഡ്വ. ആന്റണി കുര്യന്‍, വി. ടി പൈലി, വിനീത നിബു, വര്‍ഗീസ് ജോസഫ്, ജോണ്‍സന്‍ സി എബ്രഹാം, ജോസഫ് മാത്യു, അഡ്വ. പ്രവീണ്‍ എം ജോയ്, സാജു കുര്യന്‍, wmc ഗ്ലോബല്‍ ബിസിനസ് ഫോറം ചെയര്‍മാന്‍ രാജേഷ് കുമാര്‍ എന്നിവരും ഓണാഘോഷങ്ങളും ഓണസദ്യയും ഓണസമ്മാനങ്ങളുമായി ഒത്തുചേര്‍ന്ന ഈ ധന്യ നിമിഷങ്ങളില്‍ സമൂഹത്തിലെ മറ്റ് മഹനീയ സാന്നിധ്യങ്ങളും പങ്കെടുത്തു.