

കൊച്ചി: മനുഷ്യര്‍ തമ്മിലുള്ള ബന്ധങ്ങളെപ്പറ്റിയും വ്യക്തിത്വത്തെയും വേദനകള്‍, സംഘര്‍ഷങ്ങള്‍, വേര്‍പിരിയല്‍ എന്നിവ വളരെ ശക്തമായി അവതരിപ്പിക്കുന്നതാണ് ബര്‍ഗ് മാന്റെ സിനിമകളുടെ പ്രത്യേകത.
ഈ പ്രത്യേകതകളാണ് തന്നെ സൈക്കോളജിയിലേക്കും സൈക്യാട്ട്രിയിലേക്കും സൈക്കോതെറാപ്പിയിലേക്കും നയിച്ചത് എന്ന് ഡോക്ടര്‍ സാജു പറഞ്ഞു. കൊച്ചിന്‍ ഫിലിം സൊസൈറ്റിയും ചാവറ കള്‍ച്ചറല്‍ സെന്ററും ചേര്‍ന്ന് റിവിസിറ്റിംഗ് ലെജന്‍ഡ്‌റി ഡയറക്ടേഴ്‌സ് പരമ്പരയില്‍ ആദ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രശസ്ത സംവിധായകന്‍ ഇങ്മാര്‍ ബെര്‍ഗ്മാന്റെ വൈല്‍ഡ് സ്‌ട്രോബറിസ് പ്രദര്‍ശിപ്പിച്ചു. ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് സി എം ഐ, കൊച്ചിന്‍ ഫിലിം സൊസൈറ്റി സെക്രട്ടറി വി എ ബാലചന്ദ്രന്‍, ടി കലാകാരന്‍ എന്നിവര്‍ പ്രസംഗിച്ചു.