ബിഷപ്പ് മത്യാസ് കാപ്പില്‍ ദര്‍ശനികനായ മിഷനറി: മോണ്‍. കായാവില്‍

ബിഷപ്പ് മത്യാസ് കാപ്പില്‍ ദര്‍ശനികനായ മിഷനറി: 
മോണ്‍. കായാവില്‍
Published on

കൊല്ലം: പുനലൂര്‍ രൂപതയുടെ പ്രഥമ ബിഷപ്പ് ഡോ. മത്യാസ് കാപ്പില്‍ ശാന്തശീലത്വം മുഖമുദ്രയും കഠിനാധ്വാനിയും ദര്‍ശനികനുമായ മിഷനറിയായിരുന്നുവെന്ന് മോണ്‍. ഫെര്‍ഡിനാന്‍ഡ് കായാവില്‍ പറഞ്ഞു. ബിഷപ്പ് മത്യാസ് കാപ്പില്‍ സാംസ്‌കാരിക സമിതി സംഘടിപ്പിച്ച ബിഷപ്പ് മത്യാസ് കാപ്പില്‍ അനുസ്മരണ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു മോണ്‍. കായാവില്‍.

40 വര്‍ഷങ്ങള്‍ക്കു മുന്‍പ് റോമാ നഗരിയിലെ വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന മെത്രാഭിഷേക തിരുക്കർമ്മം ഇന്നും മനസ്സില്‍ വര്‍ണ്ണാഭമായി തെളിഞ്ഞു വരുന്നു എന്നും ആ മഹനീയ ചടങ്ങില്‍ ഭാഗഭാക്കായ തിന്റെ ആനന്ദം പറഞ്ഞറിയിക്കാന്‍ വയ്യാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹരിതാഭമായ ജലാശയത്തി ലേക്ക് അജഗണത്തെ നയിക്കാന്‍ അവരോടൊപ്പം സഞ്ചരിച്ച ആടുകളുടെ മണമുള്ള ഇടയ നായിരുന്നു മത്യാസ് കാപ്പില്‍ പിതാവ് എന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ ഫാദര്‍ ലാസര്‍ എസ്. പട്ടകടവ് പറഞ്ഞു. ബിഷപ്പ് മത്യാസ് കാപ്പില്‍ സാംസ്‌കാരിക സമിതി പ്രസിഡന്റ് നെല്‍സണ്‍ പൊളിക്കാര്‍പ്പ് അധ്യക്ഷത വഹിച്ചു.

ബിഷപ്പ് മത്യാസ് കാപ്പില്‍ സാംസ്‌കാരിക സമിതി ജനറല്‍ സെക്രട്ടറി പ്രൊഫ. സ്റ്റാലിന്‍ കാപ്പില്‍, ട്രഷറര്‍ ഫ്രാന്‍സിസ് സേവ്യര്‍, വൈസ് പ്രസിഡന്റ് അല്‍ഫോന്‍സ് ഫിലിപ്പ്, സെക്രട്ടറി പ്രസന്ന പി. എല്‍, കേരളടൈംസ് അല്‍ഫോണ്‍സ്, സിസ്റ്റര്‍ സ്റ്റാനി എന്നിവര്‍ പ്രസംഗിച്ചു.

logo
Sathyadeepam Online
www.sathyadeepam.org