മനുഷ്യരെ സ്നേഹിച്ചുകൊണ്ടാണ് ദൈവത്തെ സ്നേഹിക്കേണ്ടത് -ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍

മനുഷ്യരെ സ്നേഹിച്ചുകൊണ്ടാണ് ദൈവത്തെ സ്നേഹിക്കേണ്ടത് -ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
Published on

ചേര്‍ത്തല: മനുഷ്യരെ സ്നേഹിച്ചുകൊണ്ടാണ് ദൈവത്തെ സ്നേഹിക്കേണ്ടതെന്നും ജീവിതമാണ് സാക്ഷ്യമെന്നും പ്രവര്‍ത്തനമാണ് പ്രഘോഷണമെന്നുമുള്ള ആദ്ധ്യാത്മിക തത്ത്വങ്ങള്‍ തലമുറകള്‍ക്ക് സംഭാവന ചെയ്ത വിശുദ്ധനായ ആചാര്യനായിരുന്നു മോണ്‍. മാത്യു മങ്കുഴിക്കരി എന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പ്രസ്താവിച്ചു. കോക്കമംഗലത്ത് മോണ്‍. മാത്യു മങ്കുഴിക്കരിയുടെ പേരില്‍ നടത്തിവരുന്ന ആദ്ധ്യാത്മികസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കോക്കമംഗലം മാര്‍ത്തോമ്മാ ശ്ലീഹാ പള്ളിയില്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്ത 16-ാമത് ആദ്ധ്യാത്മിക സംഗമത്തില്‍ റവ. ഡോ. ജോസ് പുതിയേടത്ത് അദ്ധ്യക്ഷത വഹിച്ചു. റവ. ഡോ. സേവ്യര്‍ മാറാമറ്റം, സംപൂജ്യ സ്വാമി അദ്ധ്യാത്മാനന്ദസരസ്വതി, സി. ജോയിസി സിഎസ്എന്‍ എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി. ഫാ. തോമസ് പേരെപ്പാടന്‍, ജോണ്‍ പുളിക്കപ്പറമ്പില്‍, കെ.ടി. തോമസ്, വി. എ. തങ്കച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനവേദിയില്‍ ആദ്ധ്യാത്മിക ഗ്രന്ഥരചനയ്ക്ക് ആത്മവിദ്യാ അവാര്‍ഡ് ഷൗക്കത്ത് എ.വി. നിത്യാഞ്ജലിക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സമ്മാനിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org