ബിഷപ് കൊച്ചുപുരയ്ക്കല്‍ പാലക്കാട് രൂപതാദ്ധ്യക്ഷനായി സ്ഥാനമേറ്റു

ബിഷപ് കൊച്ചുപുരയ്ക്കല്‍ പാലക്കാട് രൂപതാദ്ധ്യക്ഷനായി സ്ഥാനമേറ്റു

പാലക്കാട് രൂപതയുടെ മൂന്നാമത്തെ അദ്ധ്യക്ഷനായി ബിഷപ് പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ സ്ഥാനമേറ്റു. ചക്കാന്തറ സെ. റാഫേല്‍ കത്തീഡ്രലിനു സമീപം തയ്യാറാക്കിയ വേദിയില്‍ നടന്ന ചടങ്ങുകളില്‍ 28 മെത്രാന്മാരുള്‍പ്പെടെ വലിയ വിശ്വാസിസമൂഹം പങ്കെടുത്തു. രൂപതാ ചാന്‍സലര്‍ ഫാ. ജെയ്‌മോന്‍ പള്ളിനീരാക്കല്‍ നിയമനപത്രം വായിച്ചു. മേജര്‍ ആര്‍ച്ചുബിഷപ് കാര്‍ഡിനല്‍ ജോര്‍ജ് ആലഞ്ചേരി അംശവടി കൈമാറി.

തുടര്‍ന്ന് ദിവ്യബലിയില്‍ ബിഷപ് കൊച്ചുപുരയ്ക്കല്‍ മുഖ്യകാര്‍മ്മികനായി. സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ചുബിഷപ് കാര്‍ഡിനല്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാബാവ സുവിശേഷപ്രസംഗം നടത്തി. ആര്‍ച്ചുബിഷപ് ആന്‍ഡ്രൂസ് താഴത്ത്, ബിഷപ് ജേക്കബ് മനത്തോടത്ത് എന്നിവര്‍ സഹകാര്‍മ്മികരായി. അനുമോദനയോഗം കാര്‍ഡിനല്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. കേരള നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ് മുഖ്യാതിഥിയായിരുന്നു. വൈദ്യുതിവകുപ്പു മന്ത്രി കെ കൃഷ്ണന്‍കുട്ടി പ്രസംഗിച്ചു. 2020 ജനുവരി മുതല്‍ പാലക്കാട് രൂപതാ സഹായമെത്രാനായി സേവനം ചെയ്തു വരികയായിരുന്നു ബിഷപ് കൊച്ചുപുരയ്ക്കല്‍.

Related Stories

No stories found.