ബംഗളൂരു സെമിനാരിയില്‍ നിന്ന് ഓണ്‍ലൈന്‍ ദൈവശാസ്ത്ര പഠനം പൂര്‍ത്തിയാക്കിയവര്‍ 364 പേര്‍

ബംഗളൂരു സെമിനാരിയില്‍ നിന്ന് ഓണ്‍ലൈന്‍ ദൈവശാസ്ത്ര പഠനം പൂര്‍ത്തിയാക്കിയവര്‍ 364 പേര്‍

ബംഗളൂരിലെ കത്തോലിക്കാ മേജര്‍ സെമിനാരിയായ സെന്റ് പീറ്റേഴ്‌സ് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആദ്യമായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ ദൈവശാസ്ത്ര കോഴ്‌സില്‍ ചേര്‍ന്ന 364 പേര്‍ വിജയകരമായി പഠനം പൂര്‍ത്തിയാക്കിയെന്നു കോ-ഓഡിനേറ്റര്‍ ആയ ഫാ. ജയപ്രദീപ് അറിയിച്ചു. സുവിശേഷത്തെയും ദൈവശാസ്ത്രത്തെയും കുറിച്ചുള്ള ധാരണ വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കുക എന്നതായിരുന്നു കോഴ്‌സിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

ബിരുദാന ചടങ്ങില്‍ ബെല്ലാരി ബിഷപ്പ് ഹെന്‍ട്രി ഡിസൂസയും പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡണ്ട് ഫാ. ആന്റണി ലോറന്‍സും പങ്കെടുത്തു. 2023-24 അക്കാദമിക വര്‍ഷത്തില്‍ നടത്തിയ കോഴ്‌സില്‍ അല്മായരും സന്യസ്തരുമായ 516 പേരാണ് ചേര്‍ന്നിരുന്നത്. അവരില്‍ നിന്നാണ് 364 പേര്‍ കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിച്ചത്. ഇവരില്‍ മിക്കവരും ഗ്രാമീണ പ്രദേശങ്ങളില്‍ നിന്ന് വന്നവരാണെന്നും ഇവരുടെ വിജ്ഞാനം അതുകൊണ്ട് അനേകര്‍ക്ക് പ്രയോജനകരമായി ഭവിക്കുമെന്നും ഫാ. ജയാ പ്രദീപ് സൂചിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org