ദശവത്സരാഘോഷങ്ങളുടെ ഉദ്ഘാടനം

ദശവത്സരാഘോഷങ്ങളുടെ ഉദ്ഘാടനം

ആലുവ: ചൂണ്ടി ഭാരത് മാത കോളജ് ഓഫ് കൊമേഴ്‌സ് ആന്റ് ആര്‍ട്‌സിന്റെ ദശവത്സരാഘോഷങ്ങളുടെ ഉദ്ഘാടനം നുവാല്‍സ് വൈസ് ചാന്‍സലര്‍ ജസ്റ്റിസ് സിരി ജഗന്‍ നിര്‍വഹിച്ചു. ജോലി നേടുക എന്നതിലുപരി സമൂഹത്തിനു ഗുണം ചെയ്യുന്ന നല്ല മനുഷ്യരാവുക എന്നതാണു വിദ്യാഭ്യാസം ലക്ഷ്യമിടുന്നത്, അദ്ദേഹം പറഞ്ഞു. ധാര്‍മ്മിക ബോധമുള്ളവര്‍ തെറ്റിലേക്കു പോവുകയില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ഭാരതമാത സ്ഥാപനങ്ങളുടെ കോര്‍പ്പറേറ്റ് മാനേജര്‍ റവ. ഡോ. ഏബ്രഹാം ഒലിയപുറം ആധ്യക്ഷ്യം വഹിച്ചു.

കോളജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് പുതുശേരി, അസി എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ഫാ. സജോ പടയാട്ടില്‍, പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. സിബി മാത്യു എന്നിവര്‍ സംസാരിച്ചു.

കൊമേഴ്‌സ് വകുപ്പ് അധ്യക്ഷ ഷിബ സ്വാഗതവും യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ഹെലന്‍ ജോണ്‍ നന്ദിയും പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org