ഭാരതമാത സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

ഭാരതമാത സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

ആലുവ: ചൂണ്ടി, ഭാരതമാത സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് എൻ.എസ്.എസ് യൂണീറ്റ് അങ്കമാലി ലിറ്റിൽഫ്ലവർ ആശുപത്രി, ഹെൽപ്പേജ് ഇന്ത്യ, ഏഷ്യാനെറ്റ് എന്നിവയുമായി സഹകരിച്ച് 'കാഴ്ച' എന്ന പേരിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. എഴുനൂറോളം പേർ പങ്കെടുത്തു. എറണാകുളം റൂറൽ അസിസ്റ്റന്റ് സുപ്രണ്ട് ഓഫ് പോലീസ് ബിജി ജോർജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കോളേജ് ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ വടക്കുംപാടൻ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ്. കോ-ഓർഡിനേറ്റർ പ്രൊഫ. ശ്രീജ സേതുഗോപാൽ സ്വാഗതമാശംസിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. സെലിൻ എബ്രാഹം, അസ്സിസ്റ്റന്റ് ഡയറക്ടർ ഫാ.തോമസ് മഴുവഞ്ചേരി, ഹെൽപ്പേജ് ഇന്ത്യാ ഡയറക്ടർ ജോൺ ഡാനിയേൽ, കോളേജ് പി.ആർ.ഒ ജോണി ക്രിസ്റ്റഫർ, എൻ.എസ്.എസ്. കോ-ഓർഡിനേറ്റർ പ്രൊഫ. സോനു ചെറിയാൻ എന്നിവർ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org