ചെല്ലാനത്തിനായി ഭാരതമാതാ കോളജിന്റെ പത്തു രൂപ ചലഞ്ച്

ചെല്ലാനത്തിനായി ഭാരതമാതാ കോളജിന്റെ പത്തു രൂപ ചലഞ്ച്
Published on

തൃക്കാക്കര: കോവിഡ് ക്ലസ്റ്ററായ ചെല്ലാനത്ത് രൂക്ഷമായ കടല്‍ കയറ്റവും കോവിഡ് ഭീതിയും വിതച്ച ആശങ്കകളില്‍ കൈത്താങ്ങായി ഭാരതമാതാ കോളേജ് എന്‍എസ്എസ് യൂണിറ്റ് പത്തു രൂപ ചലഞ്ച് സംഘടിപ്പിച്ചു. നാലു ദിവസങ്ങള്‍ കൊണ്ട് 1,35,000 രൂപയാണ് വിദ്യാര്‍ത്ഥികള്‍ സമാഹരിച്ചത്. ഈ തുക കൊണ്ട് 650 രൂപ മൂല്യമുള്ള 200 കിറ്റുകളാണ് ചെല്ലാനത്തിനായി എന്‍എസ്എസ് വോളന്റിയര്‍മാരുടെ നേതൃത്വത്തില്‍ തയ്യാറാക്കിയത്. അരി, പലചരക്ക്, ഭക്ഷ്യവസ്തുക്കള്‍, ശുചീകരണ സാമഗ്രികള്‍ എന്നിവ അടങ്ങുന്നതാണ് കിറ്റ്. ഭാരതമാതാ കോളേജ് അങ്കണത്തില്‍ മാനേജര്‍ റവ. ഡോ. എബ്രഹാം ഓലിയപ്പുറം ചെല്ലാനത്തേക്കുള്ള കിറ്റുകള്‍ നിറച്ച വാഹനം ഫളാഗ് ഓഫ് ചെയ്തു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. സിമി ജോസഫ് പി, വോളന്റീയര്‍ സെക്രെട്ടറിമാരായ ആല്‍ബിന്‍ പോള്‍, ആഞ്ചേല മരിയ ഷാജു തുടങ്ങിയവര്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org