

കണ്ണൂർ : മറ്റുള്ളവർക്കായി കേടാവിളക്കുപോലെ കത്തിച്ചു വയ്ക്കുകയായിരുന്നു ധന്യ മരിയ സെലിൻ കണ്ണനായ്ക്കലെന്നു കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല. അമലോത്ഭവ മാതാവിന്റെ ഉറസുലൈൻ സന്യാസസഭാഗം ധന്യ സിസ്റ്റർ സെലിൻ കണ്ണനായ്ക്കലിന്റെ 69-ാമത്തെ ചരമവാർഷികാചരണത്തിന്റെ ഭാഗമായി ഇന്നലെ പയ്യാമ്പലം ഉറസുലൈൻ പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിൽ നടന്ന ദിവ്യബലിയിൽ വചന സന്ദേശം നൽകുക യായിരുന്നു ബിഷപ്. ഹൃദയത്തിൽ സ്നേഹത്തിന്റെ കൈതിരിയുമായി കണ്ണിമയ്ക്കാതെ കാത്തിരുന്ന കാണുകയായിരുന്നു ധന്യ സിസ്റ്റർ മേരി സെലിനെന്നു ബിഷപ് അനുസ്മരിച്ചു.