ജീവകാരുണ്യ ട്രസ്റ്റ് വീടുകളുടെ ആശീര്‍വാദവും താക്കോല്‍ദാനവും

ജീവകാരുണ്യ ട്രസ്റ്റ് വീടുകളുടെ ആശീര്‍വാദവും താക്കോല്‍ദാനവും

Published on

തൃശൂര്‍: കല്ലൂര്‍ ഭരത കാരുണ്യനഗറില്‍ തൃശൂര്‍ ജീവകാരുണ്യ ട്രസ്റ്റ് നിര്‍മ്മിച്ച് പാവപ്പെട്ടവര്‍ക്കു നല്കുന്ന നാലു വീടുകളുടെ ആശീര്‍വാദം ഫാ. ജോയ് കോളേങ്ങടാന്‍ സി.എംഐ.യും താക്കോല്‍ദാനം വികാരി ഫാ.പ്രദീപ് മാപ്രാണത്തുകാരനും നിര്‍വഹിച്ചു. ചെയര്‍മാന്‍ തോമസ് കൊള്ളന്നൂര്‍ അധ്യക്ഷനായിരുന്നു. തുടര്‍ന്നു ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. ജോസഫ് ടാജറ്റ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മിനി ഡെന്നി, മാത്യു ചുങ്കത്ത്, ബേബി മൂക്കന്‍, ജോര്‍ജ് കുറ്റിക്കാട്, ജോയ് പോള്‍ എന്നിവര്‍ സംസാരിച്ചു.

logo
Sathyadeepam Online
www.sathyadeepam.org