
ലോക രക്തദാനദിനത്തോടനുബന്ധിച്ച്, സെന്റ് തോമസ് കോളേജിലെ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍, തൃശ്ശൂര്‍ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കില്‍ രക്തദാനം നിര്‍വഹിച്ചു.
സാധാരണക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ആശുപത്രിയെന്ന നിലയില്‍ അനുദിനം വര്‍ധിച്ചു വരുന്ന ആവശ്യം കൂടി കണക്കിലെടുത്ത്, കരുതല്‍ ശേഖരമെന്ന നിലയ്ക്കാണ്,
ജില്ലാ ആശുപത്രിയുമായി സഹകരിച്ച്, എന്‍ എസ് എസ് യൂണിറ്റ്, രക്തദാനം സംഘടിപ്പിച്ചത്. രക്തദാന ക്യാമ്പ്, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ കൂടിയായ ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍ രക്തദാനം നിര്‍വഹിച്ച് ഉദ്ഘാടനം ചെയ്തു.
ഡോ. റീജ ജോണ്‍സണ്‍, എന്‍ എന്‍ എസ് കോഡിനേറ്റര്‍മാരായ ഗോവിന്ദ് കൃഷ്ണ, നിയ ഫിലിപ്പ് എന്നിവര്‍ നേതൃത്വം നല്‍കി. സെന്റ് തോമസ് കോളേജ് പ്രിന്‍സിപ്പാള്‍ റവ ഡോ. മാര്‍ട്ടിന്‍ കൊളമ്പ്രത്ത് രക്തദാതാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കേറ്റുകള്‍ വിതരണം ചെയ്തു.