രക്തദാനം മഹാദാനവും ജീവദാനവുമായി കണക്കാക്കി യുവജനങ്ങൾ മുൻപോട്ടു വരണം : മന്ത്രി മോൻസ് ജോസഫ്

ജൂൺ 14 ലോകരക്തദാതാ ദിനം
രക്തദാനം മഹാദാനവും ജീവദാനവുമായി കണക്കാക്കി യുവജനങ്ങൾ മുൻപോട്ടു വരണം : മന്ത്രി മോൻസ് ജോസഫ്
Published on

പാലാ: സന്നദ്ധ രക്തദാനത്തിന്റെ പ്രാധാന്യവും ഗുണങ്ങളും മനസ്സിലാക്കി കൂടുതൽ  ആളുകൾ രക്തദാന രംഗത്തേക്ക് കടന്നു വരണം : ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. രക്തദാനമെന്നത് മാനവികതയുടെ അടയാളവും മഹത്തായ ജനസേവനവുമാണെന്നും മന്ത്രി പറഞ്ഞു.

രക്തദാനത്തിൻ്റെ മഹത്വം കൂടുതൽ ആളുകളിലെത്തിക്കാൻ മൂന്നു പതിറ്റാണ്ടിലധികമായി പ്രവർത്തിക്കുന്ന ഷിബു തെക്കെമറ്റത്തിനെ പോലെയുള്ളവരുടെ സേവനം മഹത്വരമാണെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ വകുപ്പിൻ്റെയും പാലാ നഗരസഭയുടെയും പാലാ ബ്ലഡ് ഫോറത്തിൻ്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച രക്തദാതാ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ മാണി സി. കാപ്പന്‍ എം.എല്‍.എ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ദിയ ബിനു മുഖ്യ പ്രഭാഷണം നടത്തി.  മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ രജിത പ്രകാശ് പ്രതിജ്ഞയ്ക്ക് നേതൃത്വം നല്‍കി.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്‍. പ്രിയ, മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിജി ജോജോ, ജില്ലാ ടി.ബി ഓഫീസര്‍ ഡോ ശ്രീജിത്ത് ബാബു. പാല ജനറല്‍ ആശുപത്രി സൂപ്രണ്ട് ടോ. ടി.പി. അഭിലാഷ്, പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം, ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ ടി.ആര്‍. ബിജു എന്നിവര്‍ സംസാരിച്ചു.

സമ്മേളനത്തിനു മുന്നോടിയായി പാലാ ബ്ലഡ് ഫോറത്തിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച ബ്ലഡ് ഡൊണേഷൻ ചലഞ്ച് പ്രോഗ്രാം 135-ാം തവണ രക്തം ദാനം ചെയ്തു കൊണ്ട് പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം ഉദ്ഘാടനം ചെയ്തു. നൂറോളം വിദ്യാർത്ഥികൾ ചലഞ്ചിൽ ഭാഗമായി രക്തം ദാനം ചെയ്തു. പാലാ മരിയൻ മെഡിക്കൽ സെൻ്റർ ബ്ലഡ് ബാങ്ക്, ഐ എച്ച് എം ബ്ലഡ് ബാങ്ക് മേരിഗിരി, കോട്ടയം എസ് എച്ച് മെഡിക്കൽ സെൻ്റർ ബ്ലഡ് ബാങ്ക് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

logo
Sathyadeepam Online
www.sathyadeepam.org