പിന്നോക്ക വികസന കോര്‍പ്പറേഷന്‍ വായ്പ വിതരണം സമ്മേളനം നടത്തി

അതിരൂപത സ്ലം സര്‍വ്വീസ് സെന്റര്‍ കേരള സംസ്ഥാന പിന്നോക്ക വിഭാഗ 
വികസന കോര്‍പ്പറേഷന്‍ വഴി നല്‍കുന്ന വായ്പ വിതരണ സമ്മേളനം മോണ്‍. ജോസ് കോനിക്കര ഉദ്ഘാടനം ചെയ്യുന്നു. ഫാ.സിജു പുളിക്കന്‍, എം.എല്‍. റോസി, പി.പി. ജിതിന്‍, ബേബി മൂക്കന്‍, പി.കെ. സുശീല, ഫ്രാന്‍സീസ് കല്ലറയ്ക്കല്‍, ജോണ്‍സണ്‍ കൊക്കന്‍ എന്നിവരെയു കാണാം.
അതിരൂപത സ്ലം സര്‍വ്വീസ് സെന്റര്‍ കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ വഴി നല്‍കുന്ന വായ്പ വിതരണ സമ്മേളനം മോണ്‍. ജോസ് കോനിക്കര ഉദ്ഘാടനം ചെയ്യുന്നു. ഫാ.സിജു പുളിക്കന്‍, എം.എല്‍. റോസി, പി.പി. ജിതിന്‍, ബേബി മൂക്കന്‍, പി.കെ. സുശീല, ഫ്രാന്‍സീസ് കല്ലറയ്ക്കല്‍, ജോണ്‍സണ്‍ കൊക്കന്‍ എന്നിവരെയു കാണാം.

തൃശ്ശൂര്‍: അതിരൂപത സ്ലം സര്‍വ്വീസ് സെന്റര്‍ കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ വഴി അയല്‍ക്കൂട്ടങ്ങള്‍ക്ക് നല്‍കുന്ന വായ്പവിതരണ സമ്മേളനത്തിന്റെ ഉദ്ഘാടനം വികാരി ജനറാള്‍ മോണ്‍. ജോസ് കോനിക്കര നിര്‍വ്വഹിച്ചു.

വനിതകളുമായി ബന്ധപ്പെട്ട വിവിധ കൈത്തൊഴില്‍ വാണിജ്യവ്യവസായ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാനും അവരുടെ സമ്പാദ്യശീലം വര്‍ദ്ധിപ്പിക്കുന്നതിനും ഉദ്ദേശിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ നല്‍കുന്ന ഈ വായ്പാവിതരണം കാലഘട്ടത്തിന് വളരെ ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു.

ഡപ്യൂട്ടി മേയര്‍ എം.എല്‍. റോസി മുഖ്യാതിഥിയായിരിന്നു. 'വനിതകളുടെ നേതൃത്വകഴിവുകള്‍ വളര്‍ത്താന്‍ ഉതകുന്ന അയല്‍ക്കൂട്ട പ്രവര്‍ത്തനവും കൂട്ടായ്മകളും ദീര്‍ഘവീക്ഷണത്തോടെ കാലങ്ങള്‍ക്ക് മുമ്പ് പ്ലാന്‍ ചെയ്ത അതിരൂപത അഭിനന്ദനം അര്‍ഹിക്കുന്നു' എന്ന് അഭിപ്രായപ്പെട്ടു.

ഡയറക്ടര്‍ ഫാ. സിജു പുളിക്കന്‍ അദ്ധ്യക്ഷത വഹിച്ചു. പിന്നോക്ക വികസന കോര്‍പ്പറേഷന്‍ എ.ജി.എം. ജതിന്‍ പി.പി. വായ്പ വിതരണത്തിന്റെ 75 ലക്ഷം രൂപയുടെ ചെക്ക് ഡയറക്ടര്‍ക്ക് കൈമാറികൊണ്ട് നിര്‍വ്വഹിച്ചു. 10 അയല്‍ക്കൂട്ടങ്ങളിലെ 121 വ്യക്തികള്‍ക്കാണ് വായ്പ വിതരണം ചെയ്തത്. ഈയിടെ ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ട എം.എല്‍. റോസിയെ സ്ലം സര്‍വ്വീസ് സെന്റര്‍ പൊന്നാട നല്‍കി അനുമോദിച്ചു.

പ്രസിഡന്റ് ബേബി മൂക്കന്‍, ട്രഷറര്‍ ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, സി.ഡി.എസ്. പ്രസിഡന്റ് സി.കെ. സുശീല, ജോണ്‍സന്‍ കൊക്കന്‍, ജാന്‍സി ജോണ്‍സന്‍ എന്നിവര്‍ സംസാരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org