പ്രകാശനം ചെയ്തു

പ്രകാശനം ചെയ്തു

മുരിങ്ങൂര്‍: കുഞ്ഞുങ്ങള്‍ക്കായി സുവിശേഷ മൂല്യങ്ങളില്‍ അധിഷ്ഠിതമായ കഥകളുടെ സമാഹാരം 'ദൈവത്തിന്റെ സമ്മാനം' പ്രകാശനം ചെയ്തു. കേരള കത്തോലിക്കാ കരിസ്മാറ്റിക് നവീകരണ മുന്നേറ്റത്തിന്റെ നേതൃയോഗത്തിന്റെ സമാപന വേളയിലാണ് സി. ജിയ എം എസ് ജെ യുടെ ഈ പുസ്തകത്തിന്റെ പ്രകാശനം നടന്നത്. കെയ്‌റോസ് മീഡിയ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം കെ സി സി എസ് ചെയര്‍മാന്‍ ഫാ. ജോസഫ് താമരവെളി, എം എസ് ജെ കോണ്‍ഗ്രിഗേഷന്‍ വികാര്‍ ജനറല്‍ സി. മെറീന എം എസ് ജെ ക്കു നല്‍കിക്കൊണ്ടാണ് നിര്‍വഹിച്ചത്.

ഇരുപതോളം ബാലകഥകളാണ് ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. എം എസ് ജെ സന്യാസിനി സമൂഹത്തിന്റെ മീഡിയ ഡയറക്ടര്‍ കൂടിയായ സി. ജിയ അറിയപ്പെടുന്ന ബാലസാഹിത്യകാരിയാണ്. നിരവധി ഷോര്‍ട്ട് ഫിലിമുകള്‍ നിര്‍മ്മിച്ചിട്ടുള്ള സി. ജിയ 'എന്റെ വെള്ളിത്തൂവല്‍' എന്ന മലയാള ചലച്ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. പ്രശസ്ത ചിത്രകാരന്‍ വെങ്കിയാണ് ചിത്രങ്ങള്‍ വരച്ചത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org