
അഭിലാഷ് ഫ്രേസർ എഴുതിയ ദി ബാലഡ് ഓഫ് ദി യൂണിവേഴ്സ് എന്ന ഇംഗ്ലീഷ് നോവലിൻറെ പ്രകാശന കർമ്മം പ്രൊഫ. എം കെ സാനു നിർവഹിച്ചു.
പ്രൊഫ. എം തോമസ് മാത്യു പുസ്തകത്തിൻറെ ആദ്യപ്രതി ഏറ്റുവാങ്ങി. കല്ലൂർ മേരിദാസ് പുസ്തകം പരിചയപ്പെടുത്തി. ചാവറ കൾച്ചറൽ സെൻററിൽ നടന്ന പ്രകാശന ചടങ്ങിൽ ഇഗ്നേഷ്യസ് ഗോൺസാൽവസ്,
ഫാ. അനിൽ ഫിലിപ്പ് സി എം ഐ, അഭിലാഷ് ഫ്രേസർ എന്നിവർ പ്രസംഗിച്ചു. റൈറ്റേഴ്സ് ഇൻറർനാഷണൽ ആണ് പുസ്തകം പ്രസാധനം ചെയ്തിരിക്കുന്നത്.