പ്രകാശനം ചെയ്തു

പ്രകാശനം ചെയ്തു

ജനിക്കുന്നതിനുമുമ്പ് മരിച്ചു പോയ കുട്ടിയും 6 മക്കളും അവരുടെ മാതാപിതാക്കളും ഉള്‍പ്പെടുന്ന, വാഴ്ത്തപ്പെട്ട ഉല്‍മ കുടുംബത്തെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യ ഗ്രന്ഥം പ്രകാശനം ചെയ്യപ്പെട്ടു. കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു കുടുംബത്തെയാകെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്. അവരുടെ ജീവചരിത്രവും ആത്മീയതയുമാണ് ഫാ. എഫ്രേം കുന്നേല്‍ എഴുതിയ ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. മത്തായിയുടെ സുവിശേഷം അഞ്ചാം അദ്ധ്യായത്തിലെ സുവിശേഷ ഭാഗ്യങ്ങളെ എപ്രകാരം കുടുംബത്തില്‍ ജീവിക്കണമെന്ന് ഉല്‍മ കുടുംബത്തിന്റെ മാതൃക ബന്ധിപ്പിച്ച് ഈ ഗ്രന്ഥം എഴുതിരിക്കുന്നത് മറ്റു പുസ്തങ്ങളില്‍ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നു.പ്പെടുത്തുന്നു. ഫാ. എഫ്രേം ഇംഗ്ലീഷില്‍ എഴുതിയ ഗ്രന്ഥത്തിന് അദ്ദേഹം തന്നെ തയ്യാറാക്കിയ പരിഭാഷയാണിത്. വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ പുസ്തകം പ്രകാശനം ചെയ്തു. വാഴ്ത്തപ്പെട്ട കാര്‍ലോ അക്വിറ്റീസിനെ കുറിച്ചു ഫാ. എഫ്രേം എഴുതിയ ഇംഗ്ലീഷ് പുസ്തകം വളരെ പ്രശസ്തി നേടിയിരുന്നു. ഒരുമിച്ച് അള്‍ത്താരയിലേക്ക് ഉയര്‍ത്തപ്പെട്ട കുടുംബം എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചിരിക്കുന്നത് കോഴിക്കോട് ആത്മാ ബുക്‌സ് ആണ്. (നമ്പര്‍ +91 97464 40700)

ഫാ.എഫ്രേം കുന്നപ്പള്ളി മിഷനറീസ് ഓഫ് പീസ് സന്യാസ സമൂഹത്തിലെ അംഗമാണ്. അങ്കമാലിയില്‍ ജോസ്പുരം ഡോമുസ് പാച്ചീസ് ആശ്രമത്തില്‍ സഭയുടെ ജനറലിന്റെ സെക്രട്ടറിയായി സേവനം ചെയ്യുന്നു.

logo
Sathyadeepam Weekly
www.sathyadeepam.org