

കൊച്ചി: കെസിബിസി ലയ്റ്റി കമ്മീഷന്‍ സെക്രട്ടറിയായി ശ്രീ. ബിജു ജോസി കരുമാഞ്ചേരിയെ തിരഞ്ഞെടുത്തു. ആലപ്പുഴ രൂപതയിലെ എഴുപുന്ന തെക്ക് സെന്റ് ആന്റണീസ് ഇടവകാംഗമാണ് ബിജു ജോസി. നിലവില്‍ കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (KRLCC) ട്രഷററായും, കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (KLCA) സംസ്ഥാന ജനറല്‍ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു വരികയാണ് അദ്ദേഹം.