മലയാളം ഉള്‍പ്പെടെ ഇരുപത്തിയഞ്ചിൽ അധികം ഭാഷകളില്‍ വിശുദ്ധ ബൈബിൾ വായിക്കുകയും ശ്രവിക്കുകയും ചെയ്യാവുന്ന “ബൈബിൾഓൺ” (BibleOn) ആപ്ലിക്കേഷന്‍, ആന്‍ഡ്രോയ്ഡ്, ആപ്പിള്‍ ഫോണുകളിൽ ലഭ്യമാക്കിയിരിക്കുന്നു. ഇത്രയധികം ഭാഷകളില്‍ ബൈബിൾ വായിക്കാനും ശ്രവിക്കാനും സാധിക്കുന്ന രീതിയിൽ ഒരു മൊബൈല്‍ ആപ്പ് ആദ്യമായിട്ടാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.
അത്യാധുനികമായ അനേകം സവിശേഷതകളോടുകൂടിയാണ് ഈ ആപ് ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത്. ഒരു അദ്ധ്യായം കഴിയുമ്പോള്‍ അടുത്ത അദ്ധ്യായം ഓട്ടോപ്ലേ മോഡില്‍ വരുന്ന ക്രമത്തിൽ ബൈബിൾ മുഴുവൻ തുടർച്ചയായി കേൾക്കാനും ഒരിക്കൽ അവസാനിച്ചിടത്തുനിന്ന് വീണ്ടും തുടരാനും സാധിക്കുന്ന രീതിയിൽ ഇതിൽ ലഭ്യമാണ്. കേള്‍വി സമയം ഇഷ്ടാനുസരണം ക്രമപെടുത്തി, 15 മിനിറ്റ് മുതൽ പരിധിയില്ലാതെ എത്ര സമയം വേണമെങ്കിലും സെറ്റ് ചെയ്തു കേൾക്കുവാനുള്ള സൗകര്യവും , കേൾക്കുന്നതിന്റെ പ്ലെയിംഗ് സ്പീഡ് കൂട്ടുകയും കുറക്കുകയും ചെയ്തു കേൾക്കുവാനും ഇതിൽ സാധിക്കും. ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമല്ലെങ്കിലും ഒരിക്കല്‍ ഡൗണ്‌ലോഡ് ചെയ്ത ഭാഷയില്‍ വീണ്ടും വായിക്കാനും കേള്‍ക്കാനുമുള്ള സംവിധാനം ലഭ്യമാണ്.
ഓരോരുത്തര്‍ക്കും, ഓരോദിവസവും, അവരെ സ്പർശിക്കുന്ന വചനങ്ങൾ, ആ വചനഭാഗങ്ങളിൽ നീട്ടി അമർത്തുന്നതിലൂടെ, ആകര്‍ഷകമായ രീതിയില്‍, ആപ്പിലുള്ള പശ്ചാത്തല ചിത്രങ്ങളോട് ഒപ്പവും നമ്മുടെ മൊബൈലിലുള്ള ചിത്രങ്ങളോടൊപ്പവും, വിവിധ ഫോണ്ടുകളിലും ശൈലികളിലും എഡിറ്റ് ചെയ്തു മറ്റുള്ളവർക്ക് പങ്കുവയ്ക്കുവാനുള്ള സൗകര്യവും, ഈ ആപ്പിൽ ക്രമീകരിച്ചിരിക്കുന്നു.
നമ്മുടെ മാതൃഭാഷയിൽ വചന ഭാഗങ്ങൾ തിരഞ്ഞു മറ്റ് ഭാഷകളിൽ താരതമ്യം ചെയ്തു വായിക്കാനുള്ള സമാന്തര വായനാ സൗകര്യവും ഇതിൽ ലഭ്യമാക്കിയിരിക്കുന്നു. ഈ സേവനം മറ്റു ഭാഷാ സമൂഹത്തിൽ മിഷൻ പ്രവർത്തനം നടത്തുന്നവർക്കും, വചന പ്രഘോഷണം നടത്തുന്നവർക്കും ഉപകാരപ്രദമാണ്. നമ്മുടെ ദൈനംദിന യാത്രയിൽ നമ്മുടെ കാറിലെ ഓഡിയോ സംവിധാനവുമായി ബന്ധിപ്പിച്ചു വചനം കേൾക്കാനുള്ള സൗകര്യവും ഈ ആപ്പില്‍ ലഭ്യമാണ്.
ഓരോ ഉപഭോക്താവിനും, രെജിസ്റ്റെർ ചെയ്തു ലോഗിൻ ചെയ്യുന്നതിലൂടെ, ഓരോരുത്തർക്കും അവർ തിരഞ്ഞെടുത്ത വചനഭാഗങ്ങൾ ബുക്ക് മാർക്ക് ചെയ്തു വീണ്ടും വായിക്കുന്നതിനായി സൂക്ഷിക്കുകയും പ്ലേ ലിസ്റ്റിൽ ആഡ് ചെയ്തു വീണ്ടും കേൾക്കുന്നതിനായി ഉപയോഗിക്കുകയും ചെയ്യാം. ലോഗ് ഔട്ട് ആയാലും, മൊബൈൽ ഹാൻഡ്സെറ്റ് മാറിയാലും ഈ സൗകര്യങ്ങൾ വീണ്ടും ലോഗ് ഇൻ ചെയ്തു ഉപയോഗിക്കാവുന്നതാണ്.
ലോകമെമ്പാടും ദൈവവചനം എത്തിക്കുക എന്ന ദർശനത്തോടെ, എല്ലാ ഭാഷകളിലും, പ്രത്യേകിച്ച് ഗോത്രഭാഷകളിലും, വായിക്കാൻ കഴിയാത്തവർക്കും അവരുടെ ഭാഷയിൽ ശബ്ദബൈബിള്‍ മുഖേന ദൈവവചനം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ താഴെ നല്‍കിയിരിക്കുന്ന ലിങ്ക് വഴിയോ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ നിങ്ങളുടെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. ആപ്പ് പൂര്‍ണമായും സൗജന്യമാണ്, പരസ്യങ്ങളില്ല.
ആന്‍ഡ്രോയിഡ്: bit.ly/bibleon-and
ഐഫോണ്‍: bit.ly/bibleon-ios
വെബ്സൈറ്റ്: www.bibleon.app