ബിബ്ലിയ 2019 ക്വിസ് മത്സരം

ബിബ്ലിയ 2019 ക്വിസ് മത്സരം
Published on

കൊരട്ടി: ആഗസ്റ്റ് 15-ന് കൊരട്ടി പള്ളിയിലെ മരിയന്‍ സെന്‍ററില്‍ നടന്ന ബിബ്ലിയ-2019 ഇടവക ബൈബിള്‍ ക്വിസ് മത്സരം ഇടവക വികാരി റവ. ഡോ. എബ്രഹാം ഒലിയപ്പുറം ഉദ്ഘാടനം ചെയ്തു. ഫാ. ജിനു പള്ളിപ്പാട്ട്, അസി. ഡയറക്ടര്‍ ഡിപ്പാര്‍ട്ടുമെന്‍റ് ഓഫ് ഇവാഞ്ചലൈസേഷന്‍ എറണാകുളം അങ്കമാലി അതിരൂപത, ക്വിസ് മാസ്റ്ററായി നേതൃത്വം നല്കി. കുടുംബ യൂണിറ്റ് വൈസ് ചെയര്‍മാന്‍ ബെന്നി ജോസഫ് ഊക്കന്‍, കൈക്കാരന്മാരായ ബോണി ജോസഫ് വെളിയത്ത്, രഞ്ജിത് ജോസ് നീലങ്കാവില്‍, മദര്‍ സുപ്പീരിയര്‍ സി. കരോളിന്‍ എന്നിവര്‍ പ്രസംഗിച്ചു. ആല്‍ബിന്‍ പൗലോസ്, ഷിബു മഠത്തുംകുടി, ഓമന ജോയി എന്നിവര്‍ നേതൃത്വം നല്കി. മത്സരത്തില്‍ സെന്‍റ് ജൂഡ് യൂണിറ്റ് വഴിച്ചാല്‍ (ബ്ലൂം സിറില്‍ വടക്കുംചേരി & സിനി ഷാജു മുക്രപ്പിള്ളി) ഒന്നാം സമ്മാനവും സെന്‍റ് സേവിയര്‍ യൂണിറ്റ് കുലയിടം (ഷീബ ജേക്കബ് വെളിയത്ത് പയ്യപ്പിള്ളി & ലൈസന്‍ സോണി കീഴ്വേര) രണ്ടാംസമ്മാനവും സെന്‍റ് ഫ്രാന്‍സിസ് യൂണിറ്റ് കട്ടപ്പുറം (ജെസ്സി പൗലോസ് തെക്കുംതല & ഡിറ്റി ഡേവി മൂന്നാം സമ്മാനവും തേടി. ഫാ. ജിനു പള്ളിപ്പാട്ട് ക്വിസ് മാസ്റ്ററായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org