ബൈബിള്‍ കയ്യെഴുത്തുപ്രതി പ്രകാശനം ചെയ്തു.

ബൈബിള്‍ കയ്യെഴുത്തുപ്രതി പ്രകാശനം ചെയ്തു.

കാഞ്ഞൂര്‍: തട്ടാംപടി സ്വദേശി തങ്കച്ചന്‍ സി. എല്‍. തയ്യാറാക്കിയ സമ്പൂര്‍ണ്ണ ബൈബിളിന്റെ കയ്യെഴുത്തുപ്രതി എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ചുബിഷപ് ആന്റണി കരിയില്‍ പ്രകാശനം ചെയ്തു. തങ്കച്ചന്റെ സഹോദരി സി. അര്‍പ്പിത എസ് ഐ സിയുടെ സന്യാസ ജീവിതത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് കാഞ്ഞൂര്‍ ഫൊറോന ദേവാലയത്തില്‍ കയ്യെഴുത്തുപ്രതിയുടെ പ്രകാശനം നടന്നത്. 4147 എ3 പേപ്പറുകളിലായി തയ്യാറാക്കിയിരിക്കുന്ന ബൈബിള്‍ എഴുതി പൂര്‍ത്തിയാക്കാന്‍ 1092 മണിക്കൂറും 5 മിനിട്ടും സമയമെടുത്തു. 616 ദിവസങ്ങള്‍ ഇതിനു വേണ്ടി വന്നു. ഇതിന് മുന്‍പ് 2 പ്രാവശ്യം മലയാളത്തിലും ഒരു പ്രാവശ്യം ഇംഗ്ലീഷിലും സമ്പൂര്‍ണ്ണ ബൈബിളിന്റെ കൈയ്യെഴുത്തുപ്രതി തങ്കച്ചന്‍ എഴുതി പൂര്‍ത്തീകരിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് കാണുന്നതിനായി ബൈബിള്‍ കൈയെഴുത്തു പ്രതി കാഞ്ഞൂര്‍ ഫൊറോന പള്ളിയിലെ പ്രധാന അള്‍ത്താരയ്ക്ക് സമീപം വെച്ചിരിക്കുന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org