ഭിന്നശേഷിക്കാര്‍ക്ക് കരുതലും സ്നേഹവുമേകുക -ആര്‍ച്ച്ബിഷപ് മാര്‍ ആന്‍റണി കരിയില്‍

ഭിന്നശേഷിക്കാര്‍ക്ക് കരുതലും സ്നേഹവുമേകുക -ആര്‍ച്ച്ബിഷപ് മാര്‍ ആന്‍റണി കരിയില്‍

കൊച്ചി: കേവലം ഒരു ദിനത്തിന്‍റെ ആചരണത്തിനപ്പുറം ഒരു ജീവിതകാലം മുഴുവനും നീണ്ടുനില്‍ക്കുന്ന കരുതലും സ്നേഹവുമാണ് ഭിന്നശേഷിക്കാരായ സഹോദരങ്ങള്‍ക്കും മറ്റു വേദനിക്കുന്നവര്‍ക്കുമായി സമൂഹം നല്‍കേണ്ടതെന്ന് എറണാകുളം അങ്കമാലി അതിരൂപതാ മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ് മാര്‍ ആന്‍റണി കരിയില്‍ അഭിപ്രായപ്പെട്ടു. അതിരൂപതാ സാമൂഹ്യ പ്രവര്‍ത്തനവിഭാഗമായ സഹൃദയയുടെ ആഭിമുഖ്യത്തില്‍ അന്തര്‍ദേശീയ വികലാംഗദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച എബിലിറ്റി ഡേയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹൃദയ പുരസ്കാര ജേതാക്കളായ ഭിന്നശേഷിക്കാരോടൊപ്പം എബിലിറ്റി ഡേയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. കലൂര്‍ റിന്യൂവല്‍ സെന്‍ററില്‍ ഹരിത ചട്ടങ്ങള്‍ പാലിച്ചു സംഘടിപ്പിച്ച എബിലിറ്റി ഡേയില്‍ രണ്ടായിരത്തോളം സഹൃദയ സ്പര്‍ശന്‍ വികലാംഗ ഫെഡറേഷന്‍ അംഗങ്ങള്‍ പങ്കെടുത്തു. സതേണ്‍ റയില്‍വേ ഏരിയ മാനേജര്‍ നിഥിന്‍ റോബര്‍ട്ട് മുഖ്യപ്രഭാഷണം നടത്തി.

പരിമിതികളെ അതിജീവിച്ച് വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച് പ്രചോദനമായ അനീഷ് മോഹന്‍, ഷിഹാബുദീന്‍ പൂക്കോട്ടൂര്‍, പ്രദീപ് പെരുമ്പാവൂര്‍, സുര്‍ജിത്ത് സിദ്ധാര്‍ത്ഥ്, അഞ്ജു റാണി ജോയി, അനില്‍ വി. ജി, സെലീന പി.വി, ജെയ്സണ്‍ ജോയ് എന്നിവര്‍ക്ക് മാര്‍ ആന്‍റണി കരിയില്‍ സഹൃദയ സ്പര്‍ശന്‍ പുരസ്കാരങ്ങള്‍ നല്‍കി ആദരിച്ചു.

ആശാകിരണം കാന്‍സര്‍ കെയര്‍ പദ്ധതി സംഭാവനാ കൂപ്പണ്‍ പ്രകാശനം ദിവ്യ കാരുണ്യ ആരാധനസഭ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ആന്‍സി മാപ്പിളപ്പറ മ്പിലും വീല്‍ചെയറുകളുടെ വിതരണം സബ് റീജിയണല്‍ എംപ്ലോയ്മെന്‍റ് ഓഫീസര്‍ സി.ജി. സാബുവും നിര്‍വഹിച്ചു. സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപി ള്ളി, കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഫ്രാന്‍സിസ് തറയില്‍, അസി. ഡയറക്ടര്‍മാരായ ഫാ. പീറ്റര്‍ തിരുതനത്തില്‍, ഫാ. ജോസ് കൊളുത്തുവെള്ളില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി പി. പി. ജെറാര്‍ദ്, സ്പര്‍ശന്‍ കോര്‍ഡിനേറ്റര്‍ സെലിന്‍ പോള്‍, സ്പര്‍ശന്‍ ഫെഡറേഷന്‍ പ്രസിഡന്‍റ് അനില്‍ വി.ജി. എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org