സാമൂഹ്യ പ്രവര്‍ത്തനവഴികളില്‍ കൈകോര്‍ത്ത് ഭാരത മാതാ കോളേജും സഹൃദയയും

സാമൂഹ്യ പ്രവര്‍ത്തനവഴികളില്‍ കൈകോര്‍ത്ത് ഭാരത മാതാ കോളേജും സഹൃദയയും

തൃക്കാക്കര ഭാരത മാതാ കോളേജ് എം.എസ്.ഡബ്ലിയു ഡിപ്പാര്‍ട്ട്‌മെന്റും എറണാകുളം-അങ്കമാലി അതിരൂപത സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയയും പരസ്പര സഹകരണത്തിനുള്ള ധാരണ പത്രത്തില്‍ ഒപ്പുവച്ചു. എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനങ്ങളുടെ യോജിച്ചുള്ള പ്രവര്‍ത്തനം സാമൂഹ്യ പ്രവര്‍ത്തന മേഖലയില്‍ പുത്തന്‍ ദിശാബോധം നല്‍കാന്‍ ഉപകരിക്കുമെന്ന് കോളേജ് മാനേജര്‍ റവ. ഡോ. അബ്രഹാം ഓലിയപ്പുറത്ത് അഭിപ്രായപ്പെട്ടു. പുതിയ വിദ്യാഭ്യാസ നയം കലാലയങ്ങളുടെ സാമൂഹിക ഇടപെടലുകള്‍ പ്രോത്സാഹിപ്പിക്കുന്നതാണ്. സാമൂഹ്യ പ്രവര്‍ത്തന മേഖലയില്‍ അരനൂറ്റാണ്ടിന്റെ അനുഭവ പരിജ്ഞാനമുള്ള സഹൃദയയോടു ചേര്‍ന്നുള്ള പങ്കാളിത്തം വലിയ പ്രതീക്ഷയോടെയാണ് അക്കാദമിക സമൂഹം നോക്കിക്കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ത്ഥികളുടെ പരിശീലനം, ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങള്‍, സാമൂഹിക അധിഷ്ഠിത പുനരധിവാസം, സ്വയം സഹായ സംഘങ്ങളുടെ ശാക്തികരണം, സ്‌കില്‍ ഡെവലപ്‌മെന്റ് തുടങ്ങിയ പതിനാലോളം മേഖലകളില്‍ യോജിച്ചുള്ള പ്രവര്‍ത്തന ങ്ങള്‍ ഉണ്ടാകുമെന്ന് സഹൃദയ ഡയറക്ടര്‍ ഫാ. ജോസഫ് കൊളുത്തുവള്ളില്‍ പറഞ്ഞു.
കോളേജ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജിമ്മിച്ചന്‍ കര്‍ത്താനം സഹൃദയ അസിസ്റ്റന്റ്് ഡയറക്ടര്‍ ഫാ. അന്‍സില്‍ മൈപ്പാന്‍, വകുപ്പ് മേധാവി ഡോ. ഷീന രാജന്‍ ഫിലിപ്പ്, അസിസ്റ്റന്റ് പ്രൊഫസര്‍മാരായ സെമിച്ചന്‍ ജോസഫ്, ഡോ. എല്‍സ മേരി ജേക്കബ്, ആര്യ ചന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org