ഫോട്ടോ അടിക്കുറിപ്പ്: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ റിലൈന്‍സ് ഫൗണ്ടേഷനുമായി സഹകരിച്ച് ലഭ്യമാക്കുന്ന മാസ്‌ക്കുകളുടെ വിതരണോദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിക്കുന്നു. (ഇടത്തുനിന്ന്) ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, മിനി കുഞ്ഞുമോന്‍, ടി.സി റോയി, ആലീസ് ജോസഫ്, ഫാ. സുനില്‍ പെരുമാനൂര്‍ എന്നിവര്‍ സമീപം.
വ്യക്തി കുടുംബ സമൂഹ ജീവിതത്തില്‍ ശുചിത്വബോധമുള്ളവരായി നാം മാറണമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റിലൈന്‍സ് ഫൗണ്ടേഷനുമായി സഹകരിച്ച് ലഭ്യമാക്കുന്ന മാസ്‌ക്കുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊറോണാ പ്രതിസന്ധിയെ അതിജീവിക്കാന്‍ അനുദിന ജീവിതത്തില്‍ ശുചിത്വത്തിന്റെയും സാമൂഹ്യ അകലത്തിന്റെയും പ്രധാന്യം മനസ്സിലാക്കി ഒരോരുത്തരും മുന്‍പോട്ട് പോകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ ടി.സി റോയി എന്നിവര്‍ പ്രസംഗിച്ചു. ആയിരം കുടുംബങ്ങള്‍ക്കാണ് മാസ്‌ക്കുകള്‍ വിതരണം ചെയ്യുന്നത് എന്ന് കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ അറിയിച്ചു.