ബെയ്‌സിക് വീഡിയോ എഡിറ്റിംഗ് കോഴ്‌സ് അങ്കമാലി സുബോധനയില്‍

അങ്കമാലി: സോഷ്യൽ മീഡിയ സാക്ഷരതയുടെ ഭാഗമായി മാറിയ വീഡിയോ എഡിറ്റിംഗ് ഓൺലൈനായി പഠിക്കുന്നതിന് അങ്കമാലിയിലെ സുബോധന അക്കാദമി അവസരമൊരുക്കുന്നു. മാർച്ച്‌ 14 ന് ആരംഭിക്കുന്ന ഒരു മാസത്തെ കോഴ്സിന് 3000 രൂപയാണു ഫീസ്. തിങ്കൾ, ബുധൻ വ്യാഴം ദിവസങ്ങളിൽ രാത്രി 8 മുതൽ 9 വരെയുള്ള ക്ലാസുകൾ ഫാ. സാജോ പടയാട്ടിൽ നയിക്കും.

പഠിക്കുന്നവർക്ക് പ്രായപരിധി ഇല്ല.

ലോകത്ത് എവിടെ ഉള്ളവർക്കും പങ്കെടുക്കാം.

ക്ലാസുകൾ മലയാളത്തിൽ ആയിരിക്കും.

കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സുബോധന അക്കാദമിയുടെ സർട്ടഫിക്കറ് (ഓൺലൈൻ) നൽകുമെന്ന് ഡയറക്ടർ ഫാ. രാജൻ പുന്നക്കൽ പറഞ്ഞു.

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾ അറിയുന്നതിനും 9891540075 എന്ന വാട്സ്ആപ്പ് നമ്പറിൽ എഴുതി ചോദിക്കുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org