ലഹരിക്കെതിരെ ബോധവത്കരണവുമായി ഗാന്ധി ജയന്തി ദിനാഘോഷം

ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ സംഘടിപ്പിച്ച ബോധവത്കരണ പരിപാടി. വിദ്യാര്‍ത്ഥികളോടൊപ്പം റെയില്‍വേ ചൈല്‍ഡ് ലൈന്‍ കോര്‍ഡിനേറ്റര്‍ അമൃത ശിവന്‍, ആര്‍. പി. എഫ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ഉണ്ണി, സൗത്ത് റെയില്‍വേ എറണാകുളം ഡി. എം. ഒ ഡോ. നസ്രീം വാലുഗോട്ടി, റെയില്‍വേ ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍, നോര്‍ത്ത് റെയില്‍വേ ചീഫ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി. എ അരുണ്‍, സെന്റ്. ആല്‍ബര്‍ട്‌സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബരേറ്റോ ഫ്രാന്‍സിസ്, എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ കെ. പി. ബി പണിക്കര്‍, അധ്യാപകര്‍, റെയില്‍വേ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എന്നിവര്‍ സമീപം.

എറണാകുളം: എറണാകുളം ടൗണ്‍ റെയില്‍വേ സ്റ്റേഷന്റെയും, റെയില്‍വേ ചൈല്‍ഡ് ലൈനിന്റെയും നേതൃത്വത്തില്‍ സഹൃദയ, സെന്റ്. ആല്‍ബര്‍ട്ട്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവയുടെ സഹകരണത്തോടെ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ വച്ച് ഗാന്ധിജയന്തി ദിനം ആഘോഷിച്ചു. സ്വച്ഛതാ പക്വാടാ ആചരണത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 16 മുതല്‍ ആരംഭിച്ച പരിപാടികള്‍ക്ക് സമാപനം കുറിച്ചുകൊണ്ട് നടന്ന ചടങ്ങ് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍ ഡി.എം.ഒ ഡോ. നസ്രീം വാലുഗോട്ടി ഉദ്ഘാടനം ചെയ്തു. നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ കെ.പി.ബി പണിക്കര്‍ അധ്യക്ഷത വഹിച്ചു. ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനങ്ങളോടൊപ്പം നമ്മുടെ യുവതലമുറയെ നശിപ്പിക്കുന്ന ലഹരി വസ്തുക്കളെയും നിര്‍മാര്‍ജനം ചെയ്യണമെന്ന് റെയില്‍വേ ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍ ഗാന്ധി ജയന്തി ദിനസന്ദേശത്തിലൂടെ ഉദ്‌ബോധിപ്പിച്ചു. കുട്ടികളെയടക്കം ലക്ഷ്യം വച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന സംഘങ്ങളില്‍ നിന്നും സംരക്ഷണം ഉറപ്പുവരുത്തുന്നതിനും, ആവശ്യമായ ബോധവല്‍ക്കരണം നല്‍കുന്നതിനും ഈ അവസരത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ ചീഫ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി. എ അരുണ്‍, സെന്റ്. ആല്‍ബര്‍ട്‌സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബരേറ്റോ ഫ്രാന്‍സിസ്, ആര്‍.പി.എഫ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ഉണ്ണി, റെയില്‍വേ ചൈല്‍ഡ് ലൈന്‍ കോര്‍ഡിനേറ്റര്‍ അമൃത ശിവന്‍, എന്‍. എസ്. എസ് പ്രോഗ്രാം ഓഫീസര്‍ അനു ജോര്‍ജ്.കെ എന്നിവര്‍ പ്രസംഗിച്ചു. ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരം വൃത്തിയാക്കുകയും ചെടികള്‍ നടുകയും ചെയ്തു അതോടൊപ്പം തന്നെ ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ ബോധവത്കരണം നല്‍കുന്ന ഫ്‌ലാഷ് മോബും,റാലിയും സംഘടിപ്പിച്ചു. സെന്റ്. ആല്‍ബര്‍ട്ട്‌സ് സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റ് 86 ന്റെ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷനു മുന്‍ വശത്തുള്ള മതില്‍ വൃത്തിയാക്കുകയും ചിത്രങ്ങള്‍ വരയ്ക്കുകയും ചെയ്തു. 'ലഹരിക്കെതിരെ ജാഗ്രതയോടെ' എന്ന ആഹ്വാനവുമായി എറണാകുളം റെയില്‍വേ ചൈല്‍ഡ് ലൈനിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ മത്സരങ്ങള്‍ നടത്തപ്പെടുന്നുണ്ടെന്ന് കോര്‍ഡിനേറ്റര്‍ അമൃത ശിവന്‍ അറിയിച്ചു. റെയില്‍വേ ഉദ്യോഗസ്ഥര്‍, റെയില്‍വേ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org