വനിതാ ശാക്തീകരണത്തിന് അവബോധം ഉണ്ടാവേണ്ടതാണ് : ഡോ. ജെ. ലത

ചാവറ കള്‍ച്ചറല്‍ സെന്റര്‍ , സിറിയക്ഏലിയാസ് വോളന്ററി അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച വനിത ദിനാഘോഷം ഡോ. ജെ. ലത ഉദ്ഘാടനം ചെയ്യുന്നു. ഫാ. അനില്‍ ഫിലിപ്പ്, ടിയ തോമസ്, ജയ്‌മോള്‍ മേരി ടോം, മേരി ജേക്കബ്, സെലീന മൈക്കിള്‍, ഡോ. അനു സി. കൊച്ചു കുഞ്ഞ്, അഡ്വ. ഷിബി എ. എ., ബെറ്റിമോള്‍, ഫാ. തോമസ് പുതുശ്ശേരി, ഡി. ബി. ബിനു, ഫാ. മാത്യു കിരിയാന്തന്‍, ജോണ്‍സണ്‍ സി. എബ്രഹാം എന്നിവര്‍ സമീപം.

കൊച്ചി : ചാവറ കള്‍ച്ചറല്‍ സെന്റര്‍ ,സിറിയക്ഏലിയാസ് വോളന്ററി അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച വനിത ദിനാഘോഷവും വ്യത്യസ്തമേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച വനിതകളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജെയിന്‍ സര്‍വകലാശാല പ്രോവൈസ് ചാന്‍സലര്‍ ഡോക്ടര്‍ ജെ. ലത. സ്ത്രീകള്‍ അവരുടെ ശക്തിയെക്കുറിച്ച് തിരിച്ചറിഞ്ഞ് മുന്നോട്ടു പോയാല്‍ ജീവിത വിജയം കരസ്ഥമാക്കാം. മറ്റ് സംസ്ഥാനങ്ങളെക്കാള്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് സമൂഹത്തില്‍ സ്വാതന്ത്ര്യം ലഭിക്കുന്നുണ്ട്. സ്ത്രീകളെ രത്‌നങ്ങളായാണ് എന്നും കാണേണ്ടതെന്നത് മറക്കരുത്.

ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ തോമസ് പുതുശ്ശേരി അധ്യക്ഷതവഹിച്ചു. വ്യത്യസ്ത മേഖലകളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വനിതകളെ ഡോ.ജെ.ലത ആദരിച്ചു.കരുവേലിപ്പടിഗവ. മഹാരാജാസ് ഹോസ്പിറ്റല്‍ കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. അനു സി. കൊച്ചുകുഞ്ഞ് , എറണാകുളം വനിതാ പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ശ്രീമതി ബെറ്റി മോള്‍, കേരള ഹൈക്കോടതി അഡ്വ. ഷിബി എ. എ., മനോരമ ന്യൂസ് സീനിയര്‍ കറസ്‌പോണ്ടന്റ് ശ്രീമതി ആശാ ജാവേദ്, മികച്ച മട്ടുപാവു കൃഷിക്കുള്ള അവാര്‍ഡ് ലഭിച്ച ശ്രീമതി മേരി ജേക്കബ്, തൃക്കാക്കര മുന്‍സിപ്പല്‍ ശ്്മശാനം നടത്തിപ്പുകാരിയായ ശ്രീമതി സെലീന മൈക്കിള്‍ എന്നിവരെ ആദരിച്ചു. സി.എം.ഐ. സഭ സാമൂഹ്യക്ഷേമവിഭാഗം ജനറല്‍ കൗണ്‍സിലര്‍ ഫാ. ബിജു വടക്കേല്‍ മുഖ്യപ്രഭാഷണം നടത്തി. ഫാ. മാത്യു കിരിയാന്തന്‍,ഫാ. അനില്‍ഫിലിപ്പ്, ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ് ഡി. ബി. ബിനു, ജോണ്‍സണ്‍ സി. എബ്രഹാം, ടിയ തോമസ്, ജയ്‌മോള്‍ മേരി ടോം, സഖിത കെ. പി., ഫീനു ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org