"അവനവൻ കടമ്പ" അവതരണം ഹൃദയനുഭവമായി...

"അവനവൻ കടമ്പ" അവതരണം ഹൃദയനുഭവമായി...

കൊച്ചി: ചാവറ കൾച്ചറൽ സെൻ്റർ സംഘടിപ്പിച്ച അവനവൻ കടമ്പ - നാടകാവതരണം ഹൃദ്യാനുഭവമായി. കാവാലം നാരായണപണിക്കരുടെ രചനയും സംഗീതവും കോർത്തിണക്കി സതീഷ് തുരുത്തി സംവിധാനം നിർവ്വഹിച്ച നാടകം കാവാലത്തിൻ്റെ തനതു ശൈലി നാടകത്തിൻ്റെ പുത്തനനുഭവമായിരുന്നു.
ഈ നാടകം വളരെ കാത്തിരുന്ന് പണ്ട് കണ്ടതും ഇന്നും അതിൻ്റെ മാധുര്യം ചേർന്നിട്ടില്ലായെന്ന് നാടകാവതരണം ഉദ്ഘാടനം ചെയ്ത എം.കെ. സാനു പറഞ്ഞു.
ടി.എം. എബ്രഹാം കാവാലം അനുസ്മരണം നടത്തി.സിനിമാ സംവിധായകൻ ജോഷി മാത്യൂ നടകാവതരണം നടത്തി. ഫാ.തോമസ് പുതുശ്ശേരി, മെക്കാർട്ടിൻ ,ജോൺസൺ സി.എബ്രഹാം, ജോളി പവേലിൽ എന്നിവർ പ്രസംഗിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org